അസാമിന്റെ പരമ്പരാഗത വസ്ത്രമായ മേഖേല ചാദോർ അണിഞ്ഞ് ഗുവാഹത്തിയിലെ സ്വകാര്യ സ്കൂളായ റോയൽ ഗ്ലോബലിൽ പുതിയ അദ്ധ്യാപികയെത്തി… പേര് ‘ഐറിസ്’. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എഐ അദ്ധ്യാപികയാണ് ഐറിസ്.
നീതി ആയോഗ് ആരംഭിച്ച അടൽ ടിങ്കറിംഗ് ലാബ് (എടിഎൽ) പദ്ധതിക്ക് കീഴിൽ മേക്കർലാബ്സ് എഡ്യൂ-ടെക്കുമായി സഹകരിച്ചാണ് ഐറിസ് റോബോട്ട് വികസിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധിപ്പിക്കുന്നതിൽ നിർണായക മുന്നേറ്റമാണ് ഐറിസ് എന്ന് സ്കൂളിലെ അദ്ധ്യാപകരിലൊരാളായ ഒരാൾ പറഞ്ഞു.
In a groundbreaking move, a school in Assam’s Guwahati has introduced ‘Iris’, Northeast’s first humanoid AI teacher. It has been developed in collaboration with Makerlabs Edu-tech under a project initiated by NITI Aayog.#AmritMahotsav #TrendingTales #Ashtalakshmi… pic.twitter.com/Y5N576RHdk
— Amrit Mahotsav (@AmritMahotsav) May 27, 2024
ഐറിസിനെ കണ്ട് കുട്ടികൾ ആദ്യമൊന്ന് ഭയന്നെങ്കിലും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയതോടെ കഥ മാറി. പിന്നാലെ ഐറിസുമായി കുട്ടികൾ ചങ്ങാത്തത്തിലായി. ഹിമോഗ്ലോബിൻ എന്താണ് എന്നാണ് കുട്ടികൾ ആദ്യം ഐറിസിനോട് ആരാഞ്ഞത്. പിന്നാലെ വളരെ വ്യക്തമായി, വിവരിച്ച് കുട്ടികൾക്ക് ഐറിസ് മറുപടി നൽകി.
സിലബസിലുള്ളതും പുറത്തുള്ളതുമായ ചോദ്യങ്ങൾക്ക് ഐറിസ് മറുപടി നൽകി. ഉദാഹരണ സഹിതമാണ് ഐറിസ് കുട്ടികൾക്ക് പാഠംഭാഗങ്ങൾ പറഞ്ഞുനൽകുന്നത്. റോബോട്ടിലെ വോയിസ്- കൺട്രോൾഡ് അസിസ്റ്റൻ്റാണ് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്.