ബംഗാളിൽ വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ഇവിഎം പ്രദേശവാസികൾ കുളത്തിലെറിഞ്ഞു. ഇന്ന് രാവിലെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഇവിഎം കുളത്തിൽ കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ജയ്നഗർ മണ്ഡലത്തിൽ കുൽതാലിയിലെ ബൂത്ത് നമ്പർ 40,41 എന്നിവിടങ്ങളിലാണ് സംഘർഷം.
ചില പോളിംഗ് ഏജൻ്റുമാർ ബൂത്തുകളിൽ ഇരിക്കാൻ വിസമ്മതിച്ചനെ തുടർന്ന് ജനക്കൂട്ടം ബൂത്തിലേക്ക് ഇരച്ചുക്കയറി വോട്ടിംഗ് മെഷീൻ എടുത്ത് കുളത്തിലെറിയുകയായിരുന്നു. ഇക്കാര്യം ബംഗാളിലെ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചു.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വോട്ടിംഗ് മെഷീൻ കൊണ്ടുവന്ന് ആറു ബൂത്തുകളിലെ വോട്ടെടുപ്പ് തടസമില്ലാതെ നടത്തിയെന്നും തെരഞ്ഞെടുപ്പ് ഓഫീസിർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഏഴാം ഘട്ടത്തിൽ ബംഗാളിൽ ഏഴ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ത്യൻ സെക്യുലർ ഫ്രണ്ടും സിപിഐ(എം) പലയിടത്തും തമ്മിലടിച്ച് വോട്ടെടുപ്പിന് തടസം സൃഷ്ടിച്ചിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയുമായിരുന്നു.
South 24 pargana Kultali which falls under Joynagar Loksabha constituency locals have thrown EVM in pond .
Locals not allowed to cast vote that’s why they have taken EVM and thrown those in pond@ECISVEEP @SpokespersonECI @KamalikaSengupt Reports pic.twitter.com/V8ND95euwB— nikesh singh (@nikeshs86) June 1, 2024















