12 വർഷമായി ഉണ്ടായിരുന്ന വിവാഹ ബന്ധം വേർപിരിഞ്ഞതായി നടി ദിവ്യ പിള്ള. മുകാംബികയിലായിരുന്നു വിവാഹം. രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനുള്ള നൂലാമാലകൾ പരിഹരിക്കും മുൻപ് തന്നെ തങ്ങൾ വേർപിരിഞ്ഞു. ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനായിരുന്നു പങ്കാളി. തങ്ങളുടെ ജീവിതത്തിലെ കാഴ്ചപാടുകൾ വേറെദിശയിലായിരുന്നതോടെ വേർപിരിയുകയായിരുന്നു. വിവാഹമോചനത്തിന്റെ ബുദ്ധുമുട്ടുകളൊന്നുമുണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു.
അതേസമയം താൻ ഇപ്പോൾ ഒരാളെ ഡേറ്റ് ചെയ്യുന്നുണ്ടെന്നും അത് രഹസ്യമായി വയ്‌ക്കാനാണ് താത്പ്പര്യപ്പെടുന്നതെന്നും ദിവ്യ വ്യക്തമാക്കി. ബന്ധം പരസ്യമാക്കാൻ മാനസികമായി ഒരുങ്ങുമ്പോൾ അത് എല്ലാവരെയും അറിയിക്കുമെന്നും ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും ദിവ്യ പിള്ള പറഞ്ഞു.
ഒരു തെലുങ്ക് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ശരീരം ഇഴുകി ചേർന്നുള്ള അഭിനയത്തിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും നടി പറഞ്ഞു. ഒരുപാട് ചർച്ചകൾക്ക് ശേഷം ആത്മവിശ്വാസം തോന്നിയാൽ മാത്രമെ ഇൻ്റിമേറ്റ് സീനുകളിൽ അഭിനയിക്കാറുള്ളൂവെന്നും അവർ പറഞ്ഞു. തെലുങ്ക് ചിത്രം മംഗളവാരത്തിലെയും മലായള ചിത്രം കളയിലെയും ചില രംഗങ്ങൾ വൈറലായിരുന്നു.