ഉണ്ണി മുകുന്ദന് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു തമിഴ് ചിത്രം ഗരുഡൻ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത് . 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഉണ്ണി മുകുന്ദൻ സൂരി നായകനായ ചിത്രത്തിലൂടെ തമിഴിൽ വീണ്ടും ശ്രദ്ധേയനാവുകയാണ് . സൂരിയുടെ ജന്മനാടായ മധുരയിൽ നിന്നുള്ള പ്രേക്ഷകരടക്കം ഉണ്ണി മുകുന്ദനെ ഏറ്റെടുത്തു കഴിഞ്ഞു .
ബിഹൈൻഡ് വുഡ്സ്, മധുര ടോക്സ് തുടങ്ങിയ നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഗരുഡൻ റിവ്യൂ നിറയുകയാണ് . അതിനൊപ്പം ഉണ്ണി മുകുന്ദന്റെ അഭിനയത്തെ കുറിച്ചും അവർ തുറന്ന് പറയുന്നുണ്ട് . കൊമേഡിയനായെത്തി ഇന്ന് മാസ്മരിക പ്രകടനം കാഴ്ച്ച വച്ച സൂരിയ്ക്കും , എം ശശികുമാറിനൊപ്പം ഉണ്ണി മുകുന്ദന്റേത് മികച്ച കാസ്റ്റിംഗ് ആണെന്നും അവർ പറയുന്നു .
മലയാളത്തിലെ പ്രശസ്തനായ നടൻ , മാസ് , വേറെ ലവൽ എന്നിങ്ങനെയാണ് അവർ ഉണ്ണി മുകുന്ദനെ കുറിച്ച് പറയുന്നത് . ഈ കോംബോ ഒരു തുടക്കം മാത്രമാണെന്നും അവർ പറയുന്നു. മാളികപ്പുറത്തിലൂടെ തങ്ങളുടെ ഇഷ്ടതാരമായി ഉണ്ണി മുകുന്ദൻ മാറിയെന്നും അവർ പറയുന്നുണ്ട് . മിസ് ചെയ്യാതെ കുടുംബത്തോടൊപ്പം കാണേണ്ട ചിത്രമാണ് ഗരുഡനെന്നും പ്രേക്ഷകർ പറയുന്നു.