2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് അവസാനിച്ചിരിക്കുകയാണ്. രാജ്യം വിധിയെഴുതി കഴിഞ്ഞു, ഇനി ജൂൺ നാലിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. ഫലം വരുന്നതിന് മുന്നോടിയായി എത്തുന്ന എക്സിറ്റ് പോളുകളാണ് ഇതിനിടെ ഏറ്റവുമധികം ശ്രദ്ധയാകർഷിക്കുന്നത്. യഥാർത്ഥ ഫലത്തെക്കുറിച്ച് ഏകദേശ സൂചന നൽകാൻ എക്സിറ്റ് പോളുകൾ സഹായിക്കുമെന്നതിനാൽ ഇത്തവണത്തെ എക്സിറ്റ് പോൾ ഫലങ്ങളെ കണ്ണുംനട്ട് കാത്തിരിക്കുകയാണ് മാദ്ധ്യമങ്ങളും രാഷ്‌ട്രീയ നിരീക്ഷകരും. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് (ജൂൺ 1) വൈകിട്ട് 6.30ഓടെ ഫലങ്ങൾ പുറത്തുവരും. ഈയസവരത്തിൽ കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളും യഥാർത്ഥ ഫലവും എന്തായിരുന്നുവെന്ന് പരിശോധിക്കാം..
2014ലെ എക്സിറ്റ് പോളുകളും ജനവിധിയും:
ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്നായിരുന്നു ഒട്ടുമിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്.
എൻഡിഎ നേടുമെന്ന് പ്രവചിച്ചത്:
1. India Today-Cicero: 272 സീറ്റുകൾ
2. News 24-Chanakya: 340
3. CNN-IBN-CSDS: 280
4. Times Now ORG: 249
5. ABP News-Nielsen: 274
6. NDTV-Hansa Research: 279
യുപിഎ നേടുന്ന സീറ്റുകളെക്കുറിച്ചുള്ള പ്രവചനം:
1. India Today-Cicero: 115 സീറ്റുകൾ
2. News 24-Chanakya: 101
3. CNN-IBN-CSDS: 97
4. Times Now ORG: 148
5. ABP News-Nielsen: 97
6. NDTV-Hansa Research: 103
യഥാർത്ഥ ജനവിധി:
എൻഡിഎയ്‌ക്ക്: 336 സീറ്റുകൾ, ബിജെപിക്ക് 282 സീറ്റുകൾ
യുപിഎയ്‌ക്ക്: 60 സീറ്റുകൾ, കോൺഗ്രസിന് വെറും 44 സീറ്റുകൾ
2019ലെ എക്സിറ്റ് പോൾ ഫലങ്ങളും ജനവിധിയും: എല്ലാ എക്സിറ്റ് പോളുകളും എൻഡിഎ സർക്കാരിന്റെ തുടർഭരണമായിരുന്നു പ്രവചിച്ചത്.
എൻഡിഎ നേടുന്ന സീറ്റുകളെക്കുറിച്ചുള്ള പ്രവചനം:
1. India Today-Axis: 339-365 സീറ്റുകൾ
2. News 24-Today’s Chanakya: 350
3. News18-IPSOS: 336
4. Times Now VMR: 306
5. India TV-CNX: 300
6. Sudarshan News: 305
യുപിഎ നേടുന്ന സീറ്റുകളെക്കുറിച്ചുള്ള പ്രവചനം:
1. India Today-Axis: 77-108 സീറ്റുകൾ
2. News 24-Today’s Chanakya: 95
3. News18-IPSOS: 82
4. Times Now VMR: 132
5. India TV-CNX: 120
6. Sudarshan News: 124
യഥാർത്ഥ ഫലം:
എൻഡിഎയ്‌ക്ക്: 352 സീറ്റുകൾ, ബിജെപി ഒറ്റയ്‌ക്ക് നേടിയത് 303 സീറ്റുകൾ
യുപിഎയ്‌ക്ക് ലഭിച്ചത്: 91 സീറ്റുകൾ, കോൺഗ്രസിന് മാത്രമായി കിട്ടിയത് 52 സീറ്റുകൾ.