35 വർഷത്തെ സ്തുത്യർഹമായ സേവനം; ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് യുഎന്നിലെ ഇന്ത്യയുടെ ആദ്യ വനിതാ അംബാസഡർ; ഭാരതത്തിന് നന്ദിയെന്ന് രുചിര കാംബോജ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

35 വർഷത്തെ സ്തുത്യർഹമായ സേവനം; ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് യുഎന്നിലെ ഇന്ത്യയുടെ ആദ്യ വനിതാ അംബാസഡർ; ഭാരതത്തിന് നന്ദിയെന്ന് രുചിര കാംബോജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 09:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് മുതിർന്ന നയതന്ത്രജ്ഞയും ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമായ രുചിര കാംബോജ്. യുഎന്നിലെ ഇന്ത്യൻ അംബാസഡർ എന്ന സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതാ നയതന്ത്രജ്ഞയാണ് രുചിര കാംബോജ്. 1987ലാണ് രുചിര കാംബോജ് ഇന്ത്യൻ ഫോറിൻ സർവീസിൽ ചേരുന്നത്.

ഭാരതത്തിന് നന്ദിയുണ്ടെന്നും, മറക്കാനാകാത്ത അനുഭവങ്ങൾക്കും വർഷങ്ങൾക്കും നന്ദിയെന്നും സർവീസിൽ നിന്ന് വിരമിച്ചതിന് പിന്നാലെ രുചിര കാംബോജ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 1987ലെ ഫോറിൻ സർവീസ് ബാച്ച് ടോപ്പറായിരുന്ന രുചിര, 2022 ഓഗസ്റ്റ് രണ്ടിനാണ് യുഎന്നിന്റെ സ്ഥിരം അംബാസഡർ സ്ഥാനം ഏറ്റെടുക്കുന്നത്. 1989 മുതൽ 1991 വരെ ഫ്രാൻസിലെ ഇന്ത്യൻ എംബസിയിൽ തേർഡ് സെക്രട്ടറിയായിട്ടാണ് രുചിര കാംബോജ് തന്റെ ഔദ്യോഗിക യാത്ര ആരംഭിക്കുന്നത്.

വിവിധ രാജ്യങ്ങളിലെ നിർണായക ചുമതലകൾക്ക് ശേഷം 2002-2005 വർഷത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിൽ കൗൺസിലറായി രുചിര ആദ്യമായി ചുമതലയേൽക്കുന്നത്. ഈ വർഷങ്ങളിൽ യുഎൻ സമാധാനദൗത്യം, മിഡിൽ ഈസ്റ്റ് ക്രൈസിസ്‌, യുഎൻ സുരക്ഷാ കൗൺസിൽ തുടങ്ങിയ വിവിധ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. ലണ്ടനിലെ കോമൺവെൽത്ത് സെക്രട്ടേറിയറ്റിലെ സെക്രട്ടറി ജനറലിന്റെ ഓഫീസിന്റെ ഡെപ്യൂട്ടി ഹെഡ്, 2011-2014 വരെ ഇന്ത്യയുടെ ചീഫ് ഓഫ് പ്രോട്ടോക്കോൾ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ഈ സ്ഥാനം വഹിച്ച ഏക വനിത കൂടിയാണ് രുചിര കാംബോജ്.

Tags: IFSunited nationsFEATURED2RUCHIRA CAMBOJ
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies