ഇടുക്കി: സെൽഫിയെടുക്കുന്നതിനിടെ ഒന്നര ലക്ഷത്തിന്റെ ഫോൺ കൊക്കയിൽ വീണു. പിന്നാലെ അഗ്നിരക്ഷാ സേനയെത്തി വീണ്ടെടുത്ത് നൽകി. ഇടുക്കി വാഗമണ്ണിലാണ് സംഭവം. കാഞ്ഞാർ-വാഗമൺ കണ്ണിക്കൽ വ്യൂപോയിന്റിൽ, 800 അടി താഴ്ചയിലേക്കാണ് ഫോൺ പതിച്ചത്.
കോട്ടയം കിടങ്ങൂർ സ്വദേശി ഹരികൃഷ്ണന്റെ ഫോൺ ആണ് കൊക്കയിൽ വീണത്. എന്നാൽ ഫോൺ താഴെ കല്ലുകൾക്കിടയിൽ തങ്ങി നിന്നത് രക്ഷയായി. എന്നാൽ അത്രയും താഴേയ്ക്ക് ഇറങ്ങാൻ സാധിച്ചില്ല. തുടർന്നാണ് ഹരികൃഷ്ണൻ മൂലമറ്റത്ത് അഗ്നിരക്ഷാ സേനയെ വിളിച്ചത്.
90 അടിയോളം താഴ്ചയിൽ, രണ്ട് കല്ലുകൾക്കിടയിാലണ് ഫോൺ കിടന്നിരുന്നത്. സോനാംഗം മനു ആന്റണി വടങ്ങൾ കെട്ടി താഴെ ഇറങ്ങി സുരക്ഷിതമായി ഫോണുമായി തിരികെയെത്തി. വാഗമൺ കാണാനെത്തിയതാണ് ഹരികൃഷ്ണനും കൂട്ടുകാരും.