ശ്രീനഗർ: അതിർത്തിയിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ പുൽവാമയിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ലഷ്‌കർ-ഇ-ത്വയ്ബയുടെ കശ്മീർ ഘടകമായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ രണ്ട് ഉന്നത കമാൻഡർമാരെ സേന വളഞ്ഞിട്ടുണ്ട്. റയീസ് അഹമ്മദ്, റിയാസ് അഹമ്മദ് ദാർ എന്നിവരെയാണ് സേന വളഞ്ഞിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ സേനയും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരസംഘം വെടിയുതിർത്തതോടെ സേന പ്രത്യാക്രമണം നടത്തുകയാണ്. രാവിലെ മുതൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് വൃത്തങ്ങൾ അറിയിച്ചു.