പാകിസ്താൻ ക്രിക്കറ്റ് ടീമിന് മുൻ പിസിബി ചെർമാനും താരവുമായ റമീസ് രാജ നൽകിയ നിർദ്ദേശത്തെക്കുറിച്ച് വാചാലനായി വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. നിങ്ങൾ ലോക കിരീടം ഉയർത്തിയാലും ഇല്ലെങ്കിലും ഇന്ത്യയോട് തോൽക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരിക്കലും സമ്മർദ്ദത്തിന് കീഴ്പ്പെടരുത് എന്ന് പറഞ്ഞിട്ട് അദ്ദേഹം തന്നെ ഞങ്ങളെ സമ്മർദ്ദത്തിലാഴ്‌ത്തും റിസ്വാൻ പറഞ്ഞു.
‘അതിന് മുൻപ് ഞങ്ങൾ ഇന്ത്യയെ തോൽപ്പിച്ചിട്ടില്ല(ലോകകപ്പിൽ) റമീസ് രാജ എന്നെ കണ്ട ശേഷം പറഞ്ഞു.(2021 ടി20 ലോകകപ്പ് സമയത്ത്) നിങ്ങൾ എങ്ങനെയും ഇന്ത്യയെ തോൽപ്പിക്കണം. അദ്ദേഹം പിസിബി പ്രസിഡന്റാകുമ്പോൾ ലോകപ്പിന് ഏറെ സമയമുണ്ടായിരുന്നു. എന്നാൽ തുടക്കം മുതൽ തുടക്കം മുതൽ ഇന്ത്യയെ കീഴടക്കണമെന്ന ചിന്ത ഞങ്ങളുടെ മനസിൽ വളർത്താൻ തുടങ്ങി”.
‘ലോകകപ്പ് അടുത്തപ്പോൾ അദ്ദേഹം പറഞ്ഞു. നിങ്ങൾ കിരീടം ഉയർത്തുകയോ ഇല്ലയോ എന്നാൽ ഇന്ത്യയോട് ഒരിക്കലും തോൽക്കരുത്. ഒരിക്കലും സമ്മർദ്ദത്തിന് കീഴ്പ്പെടരുത് എന്ന് പറഞ്ഞിട്ട് അദ്ദേഹം തന്നെ ഞങ്ങളെ സമ്മർദ്ദത്തിലാഴ്‌ത്തും” —റിസ്വാൻ പറഞ്ഞു.
ടി20 ലോകകപ്പിൽ ഏഴു തവണ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ മാത്രമേ പാകിസ്താന് ഇന്ത്യയെ കീഴടക്കാൻ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ ഏകദിന ലോകകപ്പിൽ എട്ടു തവണ ഏറ്റമുട്ടിയപ്പോഴും തോൽക്കാനായിരുന്നു പാകിസ്താന്റെ വിധി.















