കൊൽക്കത്ത: രാജ്യം ആര് ഭരിക്കുമെന്നതിന്റെ നേർക്കാഴ്‌ച്ചയറിയാൻ അൽപ്പസമയം മാത്രം ബാക്കി നിൽക്കുമ്പോൾ ബംഗാളിൽ എൻഡിഎ സഖ്യവും തൃണമൂൽ കോൺഗ്രസും ഒപ്പത്തിനൊപ്പം. തൃണമൂലിന് തിരിച്ചടി നൽകുന്ന ഫലസൂചനകളാണ് ആദ്യഘട്ടത്തിൽ പുറത്തുവരുന്നത്.
ബിജെപിക്ക് 21 മുതൽ 30 സീറ്റുകൾ വരെ നേടാൻ സാധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 18 സീറ്റുകളാണ് തൃണമൂലിന് നേടാൻ സാധിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ 42 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ 18 സീറ്റുകൾ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. ഇക്കുറി സന്ദേശ്ഖാലി ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.