ശ്രീവില്ലിപുത്തൂർ : ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ ദർശനം നടത്തി നടിയും, ബിജെപി സ്ഥാനാർത്ഥിയുമായ രാധിക ശരത്കുമാർ .ഭർത്താവ് ശരത് കുമാറിനൊപ്പമാണ് രാധിക ക്ഷേത്രദർശനത്തിനെത്തിയത് .
വിജയസാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് ‘ജനങ്ങളുടെ തീരുമാനമാണ് മഹേശന്റെ തീരുമാനം’ എന്നായിരുന്നു രാധികയുടെ മറുപടി.തുടർന്ന് രാധിക ശരത്കുമാർ ശ്രീവില്ലിപുത്തൂർ മണവാള മാമുനി മഠത്തിലെത്തി മഠാധിപതി ശ്രീ ശ്രീ ശതഗോപ രാമാനുജ ജീയരിൽ നിന്ന് അനുഗ്രഹം വാങ്ങി.
ശിവഗംഗ ജില്ലയിലെ ശിരവയലിലെ കുലദൈവം ക്ഷേത്രത്തിലും രാധിക പൂജകൾ നടത്തി. ‘ പ്രചാരണത്തിനിടെ ആണ്ടാൾ ക്ഷേത്രത്തിൽ വന്നിരുന്നു . നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകണമെന്നും തമിഴ്‌നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിക്കണമെന്നും ഞങ്ങൾ ആണ്ടാൾ തായാരോട് പ്രാർത്ഥിച്ചു.‘ – രാധിക പറഞ്ഞു.
ശ്രീ പരാശക്തി മാരിയമ്മൻ ക്ഷേത്രത്തിൽ ശരത് കുമാർ ശയനപ്രദക്ഷിണവും നടത്തി.