തിരുവനന്തപുരം: മധുരം പങ്കുവച്ച് സുരേഷ് ഗോപിയുടെ വിജയാഘോഷം. ഭാര്യ രാധികയാണ് അദ്ദേഹത്തിന് മധുരം നൽകിയത്. കുടുംബത്തിനുമൊപ്പം ശാസ്തമംഗലത്തെ വസതിയിലാണ് അദ്ദേഹം ഫലമറിഞ്ഞത്. വസതിയിൽ തടിച്ചുകൂടിയവർക്കും മാദ്ധ്യമ പ്രവർത്തകർക്കും ലഡുവും പായസവും നൽകിയാണ് കുടുംബം സന്തോഷം പങ്കിട്ടത്.
നടൻ കൃഷ്ണകുമാർ ജിയും ഭാര്യയും നേരിട്ടെത്തി അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചു. ബിജെപിയുടെ വലിയ വിജയമാണ് സുരേഷ് ഗോപിയെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ഓഫീസിൽ വിജയാഘോഷങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
69,183 വോട്ടുകൾക്ക് മുന്നിലാണ് സുരേഷ് ഗോപി തൃശൂരിൽ തേരോട്ടം നടത്തുന്നത്. എൽഡിഎഫിന്റെ സുനിൽ കുമാർ 2,98.052 വോട്ടുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. വിജയം സുനിശ്ചിതമെന്ന് അവകാശപ്പെട്ട് വടകരയിൽ നിന്ന് തൃശൂരിലേക്ക് ചുവടുമാറിയ കോൺഗ്രസിന്റെ സ്ഥാനാർത്ഥി കെ. മുരളീധരൻ വൻ തിരിച്ചടിയാണ് മണ്ഡലത്തിൽ നേരിടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം 2,88,381 വോട്ടുകൾ മാത്രമാണ് ഇതുവരെ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളൂ.















