പാറ്റ്ന: 29 സീറ്റുകളിൽ ലീഡുമായി ബിഹാറിൽ എൻഡിഎ സഖ്യം വിജയമുറപ്പിച്ചു. 40 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് വെറും 9 സീറ്റുകളിൽ ഇൻഡി സഖ്യത്തിന്റെ ലീഡ് ഒതുങ്ങി. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് പ്രതിപക്ഷ സഖ്യത്തിന് നേടാനായിരുന്നത്.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ് തന്റെ ബെഗുസരായി ലോക്സഭാ സീറ്റിൽ ലീഡ് ചെയ്യുന്നു. സംസ്ഥാനത്തൊട്ടാകെ 36 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഏപ്രിൽ 19 നും ജൂൺ 1 ഉം ഇടയിലായി ഏഴ് ഘട്ടങ്ങളിലായാണ് ബിഹാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. എൻഡിഎയുടെ സഖ്യ കക്ഷിയായ ജെഡിയു 16 സീറ്റുകളിലും ബിജെപി 13 സീറ്റുകളിലും നിലവിൽ ലീഡ് ചെയ്യുന്നു.
അതേസമയം മറ്റു പ്രതിപക്ഷ പാർട്ടികളായ ലോക് ജനശക്തി പാർട്ടി(രാം വിലാസ്), രാഷ്‌ട്രീയ ജനത ദൾ, സിപിഐ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഹിന്ദുസ്ഥാനി അവളെ മോർച്ച (സെക്കുലർ ) എന്നിവരുടെ ലീഡ് നില വളരെ പരിതാപകരമായി തുടരുകയാണ്.















