ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ 7,37,357 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഗാന്ധിനഗറിൽ വ്യക്തമായ ആധിപത്യം തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇലക്ഷൻ കമ്മീഷന്റെ റിപ്പോർട്ടുകളനുസരിച്ച് 9,98,090 വോട്ടുകളാണ് അമിത് ഷാ ഇതുവരെ നേടിയത്.
രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ് സ്ഥാനാർത്ഥി രണാംഭായ് പട്ടേലിന് 2,07,798 വോട്ടുകൾ മാത്രമാണ് ഇതുവരെ ലഭിച്ചത്. സംസ്ഥാനത്തെ 26 സീറ്റുകളിൽ 25 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്.
അഹമ്മദാബാദ് ഈസ്റ്റ്, അഹമ്മദാബാദ് വെസ്റ്റ്, അമ്രേലി, അനന്ദ്, ബർദോലി, ബറൂച്ച്, ഭാവ്‌നഗർ, ഉദയ്പൂർ, ദഹോദ്, ഗാന്ധിനഗർ, ജുനഗഡ്, കച്ച്, ഖേദ, മഹേശന, നവസാരി, പഞ്ച്മഹൽ, പാടാൻ, പോർബന്തർ, രാജ്‌കോട്ട്, സബർകാന്ത, സുരേന്ദ്രനഗർ എന്നിവിടങ്ങളിൽ മികച്ച വോട്ട് ശതമാനത്തോടെയാണ് ബിജെപി ലീഡ് നില ഉയർത്തിയത്.















