തൃശൂരിലെ വിജയം; കേരളം ബിജെപിക്ക് ബാലികേറാ മല എന്ന് പറഞ്ഞവർക്കുള്ള തിരിച്ചടി; കള്ള പ്രചാരണങ്ങളെ അതിജീവിച്ച് ബിജെപി മുന്നേറി: കെ സുരേന്ദ്രൻ
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തൃശൂരിലെ വിജയം; കേരളം ബിജെപിക്ക് ബാലികേറാ മല എന്ന് പറഞ്ഞവർക്കുള്ള തിരിച്ചടി; കള്ള പ്രചാരണങ്ങളെ അതിജീവിച്ച് ബിജെപി മുന്നേറി: കെ സുരേന്ദ്രൻ

Janam Web Desk by Janam Web Desk
Jun 4, 2024, 04:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉജ്ജ്വലമായ വിജയം സ്വന്തമാക്കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കേരള രാഷ്‌ട്രീയത്തിൽ മികച്ച മാറ്റങ്ങളുണ്ടാവുമെന്നായിരുന്നു ജനങ്ങളുടെ മുമ്പിൽ ബിജെപി മുന്നോട്ടുവച്ച പ്രഖ്യാപനം. അത് ജനങ്ങൾ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വൻ ഭൂരിപക്ഷത്തോടെയാണ് ജനങ്ങൾ തൃശൂരിൽ സുരേഷ്‌ഗോപിയെ വിജയിപ്പിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

” വികസനത്തിനായി ജനങ്ങൾ വോട്ട് നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന ജനങ്ങൾ സ്വീകരിച്ചതിന്റെ നേർക്കാഴ്‌ച്ചയാണ് തൃശൂരിൽ നാം കണ്ടത്. ഉജ്ജ്വലമായ വിജയമാണ് ബിജെപി തൃശൂരിൽ സ്വന്തമാക്കിയിരിക്കുന്നത്. ബാക്കി 19 മണ്ഡലങ്ങളിലും മികച്ച മുന്നേറ്റം നടത്താനും സാധിച്ചു. കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചുവെന്നാണ് കഴിഞ്ഞ തവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ എല്ലാ കള്ള പ്രചാരണങ്ങളെയും അതിജീവിച്ചു കൊണ്ട് വൻ മുന്നേറ്റമാണ് കേരളത്തിൽ ബിജെപിക്ക് നടത്താനായത്.”- കെ. സുരേന്ദ്രൻ പറഞ്ഞു.

‘രാജ്യത്ത് എവിടെ ജയിച്ചാലും കേരളത്തിൽ ബിജെപിക്ക് ജയിക്കാൻ സാധിക്കില്ല, കേരളം ബിജെപിക്ക് ബാലി കേറാ മലയാണ്’ തുടങ്ങിയ വാദങ്ങൾ ഉയർത്തിയവർക്കുള്ള തിരിച്ചടിയാണ് തൃശൂരിലെ വിജയം. തൃശൂരിന് പുറമെ തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ എന്നിവിടങ്ങളിലും ബിജെപിക്ക് മികച്ച മുന്നേറ്റമാണ് നടത്താൻ സാധിച്ചതെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.

എതിർ സ്ഥാനാർത്ഥികളെ നിലംപരിശാക്കിയാണ് വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ഗോപി താമര വിരിയിച്ചത്. 4,09,302 വോട്ടുകൾ സുരേഷ് ഗോപിക്ക് നേടാൻ സാധിച്ചു. 74,840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ബിജെപി, തൃശൂരിൽ വെന്നിക്കൊടി നാട്ടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാർ 3,34,160 വോട്ടുകൾ നേടി അങ്കത്തട്ടിൽ കീഴടങ്ങേണ്ടി വന്നു. ഒരിക്കൽ പോലും ലീഡ് നില ഉയർത്താൻ സാധിക്കാതെ ലീഡർ കരുണാകരന്റെ മകൻ കെ. മുരളീധരനും പരാജയപ്പെട്ടു.

 

Tags: BJPK Surendran2024 NATIONAL ELECTION
ShareTweetSendShare

More News from this section

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

Latest News

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies