നടി അനുശ്രീ ആത്മീയതയിലേക്കോ? കഴുത്തിൽ രുദ്രാക്ഷമാലയിട്ട് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചതോടെയാണ് ഇത്തരം ചർച്ചകൾക്ക് തിരി കൊളുത്തിയത്. ഏതോ ആത്മീയ കേന്ദ്രത്തിലെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രങ്ങൾ.
“ഒന്നും പ്രതീക്ഷിക്കരുത്. ആരെയും കുറ്റപ്പെടുത്തരുത്. നിങ്ങളുടെ ദു:ഖവും സന്തോഷവും നിങ്ങളിൽ തന്നെ നിലനിർത്തുക.. അപ്പോൾ ശരിയാകും” ഇതായിരുന്നു ചിത്രങ്ങൾക്ക് അനുശ്രീ നൽകിയ ക്യാപ്ഷൻ. ചിത്രവും കുറിപ്പും പങ്കുവച്ചതിന് പിന്നാലെ താരത്തിന്റെ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ വൻ ചർച്ചയായി മാറുകയാണ്.
അനുശ്രീ ആത്മീയതയിലേക്ക് തിരിഞ്ഞോ എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. തലവനാണ് നടിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് നേടുന്നത്.















