ആലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അമ്പലപ്പുഴ സ്വദേശി നവാസ്- നൗഫി ദമ്പതികളുടെ മകൻ സൽമാനാണ് മരിച്ചത്. 20 വയസായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം.
കുളത്തിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സൽമാനെ കരയ്‌ക്ക് കയ്റ്റാൻ സാധിച്ചില്ല. തുടർന്ന് അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.
യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.















