ബെംഗളൂരു : പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1 . ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായതായി സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി പറഞ്ഞു.
‘ കാന്താര ചിത്രീകരണത്തിനായി കുന്താപൂരിൽ ഒരു വലിയ സ്റ്റുഡിയോ പണിതിട്ടുണ്ട്. ആ ഷൂട്ടിംഗ് സെറ്റിൽ ആയിരിക്കും പ്രധാന ഷൂട്ടിംഗ്. 100 ദിവസത്തിലധികം ഷൂട്ടിംഗ് ഉണ്ടാകും. ഇപ്പോൾ ഒരു ഘട്ട ഷൂട്ടിംഗ് ജോലികൾ പൂർത്തിയായി. സിനിമയുടെ ജോലികൾ ഈ വർഷം പൂർത്തിയാകും. പല ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രമാണിത്. ഷൂട്ടിംഗ് കഴിഞ്ഞാൽ ഹോംബാലെ ഫിലിംസ് അടുത്ത വർഷം ചിത്രം റിലീസ് ചെയ്യും ‘ ഋഷഭ് ഷെട്ടി പറഞ്ഞു.
കാന്താരയ്‌ക്ക് വേണ്ടി ഞാൻ പാൻ ഇന്ത്യ ആർട്ടിസ്റ്റുകളെ തിരഞ്ഞെടുത്തിട്ടില്ല. ഇതിൽ എനിക്ക് ആശങ്കയില്ല. വിവിധ ഭാഷകളിലെ കലാകാരന്മാർ പാൻ ഇന്ത്യ സിനിമയിൽ ഉൾപ്പെടുന്നു . ഞാൻ ഇതിൽ വിശ്വസിക്കുന്നില്ല. കാന്താരയിൽ പ്രാദേശിക കലാകാരന്മാരുണ്ടായിരുന്നു. എന്നിട്ടും, ഇത് പാൻ ഇന്ത്യ ഹിറ്റായി മാറി. കാന്താര കാരണം രണ്ട് വർഷമായി എന്റെ സിനിമ റിലീസ് ചെയ്തില്ല. കാന്താര കഥയെഴുതാൻ തന്നെ ഒരു വർഷമെടുത്തു .
കാന്താര എന്ന ചിത്രത്തിന്റെ OTT അവകാശം ആമസോൺ പ്രൈം 125 കോടിയ്‌ക്ക് സ്വന്തമാക്കിയെന്നാണ് പലരും പറയുന്നത്. അത്രയൊന്നും ഇല്ലെങ്കിലും ബിസിനസ് നടക്കുന്നുണ്ട്. ഇത്രയും വലിയ തുകയ്‌ക്ക് വിൽക്കാൻ കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എന്നെ ഇത്രയും വലിയ നിലവാരത്തിലേക്ക് ഉയർത്തിയതിന് ഹോംബാലെ ഫിലിംസിന് ഞാൻ നന്ദി പറയുന്നു.- ഋഷഭ് ഷെട്ടി കൂട്ടിച്ചേർത്തു.















