ടി20 ലോകകപ്പിനായി അമേരിക്കയിലെത്തിയ ടീം ഇന്ത്യയുടെ പരിശീലനം നടക്കുന്നത് കാന്റിഗ്വേ പാർക്കിലാണ്. സ്റ്റേഡിയത്തിന് പുറത്ത് ആദ്യമായാണ് ഒരു പാർക്കിൽ തയ്യാറാക്കിയിരിക്കുന്ന താത്കാലിക പിച്ചിൽ പരിശീലിക്കുന്നതെന്നും ഇത് വെല്ലുവിളി നിറഞ്ഞതാണെന്നും വ്യക്തമാക്കുകയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ്.
അമേരിക്കയിലെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്ന ഇന്ത്യക്ക് ചില വെല്ലുവിളികളുമുണ്ട്. മറ്റുരാജ്യങ്ങളിലേത് പോലെ ക്രിക്കറ്റിന് അത്രയ്‌ക്ക് പ്രധാന്യം നൽകുന്ന രാജ്യമല്ലാത്തതിനാൽ വേദികളിൽ കാണികളുടെ തിരക്ക് അനുഭവപ്പെടാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പ് കഴിയുന്നതോടെ അമേരിക്കയിൽ ക്രിക്കറ്റ് ജനപ്രിയ വിനോദമായി മാറും.
നാസ്സൗ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ന് ഇന്ത്യയുടെ മത്സരം നടക്കുന്നത്. ഇന്ത്യക്കാരായ നിരവധിയാളുകൾ താമസിക്കുന്നയിടമാണ് ഇത്. ഇന്ത്യക്ക് കൂടുതൽ പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്.
By K.R. Nayar