ന്യൂയോർക്ക്: ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. പ്ലേയിംഗ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവും പുറത്തിരിക്കും. മൂന്ന് പേസർമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. മൂന്നാം പേസറായി സിറാജാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. ന്യൂയോർക്കിലെ നാസ്സൗ സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യ ഇലവൻ: രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്
അയർലൻഡ് ഇലവൻ: പോൾ സ്റ്റിർലിംഗ്,ആൻഡി ബാൽബിർണി, ലോർക്കൻ ടക്കർ, ഹാരി ടെക്ടർ ,കർട്ടിസ് കാംഫർ ,ജോർജ് ഡോക്രെൽ, ഗാരെത് ഡെലാനി, മാർക്ക് അഡയർ, ബാരി മക്കാർത്തി ,ജോഷ് ലിറ്റിൽ, ബെൻ വൈറ്റ്.