തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ സുരേഷ് ഗോപി അഭിനയത്തിൽ തുടർന്നുണ്ടാകുമോ എന്ന ചോദ്യം ഉയർന്നു വന്നിരുന്നു. ഈ ചോദ്യങ്ങൾക്കുള്ള മറുപടി നൽകിയിരിക്കുകയാണ് താരം. മൂന്ന് വലിയ പ്രോജക്ടുകൾ ഒരുങ്ങാനുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.
എണ്ണമൊന്നും പറയാൻ കഴിയില്ല, എങ്കിലും കുറച്ചധികം പ്രോജക്ടുകൾ ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. ഗോകുലം ഗോപാലന്റെ മൂന്ന് പ്രോജക്ടുകളുണ്ട്. അതിൽ ഏറ്റവും വലുത് പത്മനാഭസ്വാമിക്ക് ട്രിബ്യൂട്ടാകുന്ന വലിയൊരു സിനിമയാണ്. അതിന്റെ ബജറ്റ് 70 കോടിയോ മറ്റോ ആണ്.
എങ്ങനെ പോയാലും ഒരു 90, 100 കോടി ബജറ്റ് ആകാന്‍ സാധ്യതയുമുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
അതൊരു പാൻ യൂണിവേഴ്സ് ആകാനുള്ള വലിയ സാധ്യതയുമുണ്ട്. ഇവയുടെ ഒക്കെ സ്‌ക്രിപ്റ്റ് കേട്ട് അവയുടെ ഭാഗമാകുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. രണ്ട് വര്‍ഷത്തേക്കുള്ള സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങൾ എന്നിൽ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്ത്വങ്ങളും ഞാൻ കൃത്യമായി ചെയ്യും. രാജ്യ സഭയിൽ എംപി ആയിരുന്നപ്പോൾ സഭയിൽ എങ്ങനെയാണോ പ്രവർത്തിച്ചത്, അതിലും ശക്തമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















