മോസ്‌കോ: രാജ്യത്തിന്റെ പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണിയായി ഏതെങ്കിലും ശക്തികൾ എത്തിയാൽ സ്വയം പ്രതിരോധത്തിന് വേണ്ടി ഏത് മാർഗവും സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുക്രെയ്‌നെതിരെ ആണവായുധം ഉപയോഗിക്കുമെന്ന തരത്തിൽ ഉയർന്ന അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പുടിൻ.
”നിരന്തരമായി രാജ്യത്തിനെതിരെ ഭീഷണി ഉയരുകയാണെങ്കിൽ അവിടെ രാജ്യത്തിന്റെ നിലനിൽപ്പ് തന്നെയാണ് പരമ പ്രധാനമായി നോക്കേണ്ടത്. രാജ്യത്തിന്റെ പരമാധികാരത്തിന്മേൽ കൈകടത്താൻ ഒരു ശക്തിയേയും അനുവദിക്കില്ല. ഭീഷണികൾ ഉയരുമ്പോൾ അതിന് തിരിച്ചടിയായി ആണവായുധം പ്രയോഗിക്കാമെന്നാണ് റഷ്യയുടെ തത്വം. റഷ്യ ആണവായുധം ഉപയോഗിച്ചേക്കില്ലെന്നാണ് പല പാശ്ചാത്യ രാജ്യങ്ങളും കരുതുന്നത്. അവർ രാജ്യത്തിനെതിരെ നിരന്തരമായി ആക്രമണം അഴിച്ചുവിടുന്നു.
എന്നാൽ രാജ്യത്തിന് ഒരു ആണവായുധങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു സിദ്ധാന്തമുണ്ട്. അതിൽ എന്താണ് പറയുന്നത് എന്ന് വച്ചാൽ, ഏതെങ്കിലും ശക്തികൾ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയായി നിന്നാൽ നമുക്ക് എല്ലാ ശക്തികളും എടുത്ത് പ്രതിരോധിക്കാമെന്നാണ് പറയുന്നത്. ആണവായുധവും ഈ പരിധിയിൽ തന്നെ വരുന്നതാണ്. നിലവിൽ അത്തരത്തിൽ ആണവായുധം പ്രയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, അതിനായി തങ്ങളെ പ്രേരിപ്പിക്കരുതെന്നും” പുടിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.