ഇന്ന് കരിയറിലെ അവസാന മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ആശംസയുമായി ക്രൊയേഷ്യൻ ഫുട്ബോൾ ടീം നായകനും റയൽ മാഡ്രിഡ് താരവുമായ ലൂക്കാ മോഡ്രിച്ച്. ഒന്നരപതിറ്റാണ്ട് നീണ്ട കരിയറിനൊടുവിൽ സജീവ ഫുട്ബോളിൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ മൂന്നാം സ്ഥാനക്കാരനായാണ് ഛേത്രി ബൂട്ടഴിക്കുന്നത്. 150 മത്സരങ്ങളിൽ നിന്ന് 94 ഗോളുകളാണ് അദ്ദേഹം നേടിയത്.
വീഡിയോ സന്ദേശത്തിലൂടെയാണ് മോഡ്രിച്ച് ഇന്ത്യൻ നായകന് ആശംസകൾ അറിയിച്ചത്. ‘ഹായ് സുനിൽ, എനിക്ക് നിങ്ങളോടൊരു ഹലോ പറയണം. രാജ്യത്തിനായുള്ള അവസാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാകട്ടെ എന്ന് ആശംസിക്കുന്നു.
നിങ്ങളുടെ കരിയറിന് അഭിനന്ദനങ്ങൾ, ഫുട്ബോളിനും നിങ്ങളുടെ ടീമംഗങ്ങൾക്കും നിങ്ങളൊരു ഇതിഹാസമാണ്. അവസാന മത്സരം നിങ്ങൾ എന്നെന്നും ഓർമിക്കുന്ന മത്സരമാകട്ടെ. നല്ലത് സംഭവിക്കട്ടെ, ക്യാപ്റ്റനായി ജയിക്കൂ. ക്രൊയേഷ്യയുടെ ഭാഗത്ത് നിന്ന് എല്ലാവിധ ആശംസകളും” — മോഡ്രിച്ച് വീഡിയോ സന്ദേശത്തിൽ കുറിച്ചു. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് ആണ് വീഡിയോ പങ്കുവച്ചത്.
Thank you Luka 💙
We will do everything in our power to make our country and our captain proud 🇮🇳 @lukamodric10 @chetrisunil11 @IndianFootball pic.twitter.com/eHPyPfnToi
— Igor Štimac (@stimac_igor) June 5, 2024
“>