ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിംഗിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളും. ബെംഗളൂരു ജക്കൂരിൽ താമസിക്കുന്ന ആശാ സുധാകർ (71) പാലക്കാട് ചെർപ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നീ മലയാളികൾ ഉൾപ്പെടെ 5 പേരാണ് മരിച്ചത്. കർണാടകയിൽ നിന്നുള്ള മൗണ്ടനറിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ട്രക്കിംഗിന് പോയ 22 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
ചെവ്വാഴ്ച രാത്രി ഉത്തരാഖണ്ഡിലുണ്ടായ മോശം കാലാവസ്ഥയെ തുടർന്നാണ് 22 അംഗ സംഘം അപകടത്തിൽപ്പെട്ടത്. ആശയുടെ ഭർത്താവ് സുധാകരൻ ഉൾപ്പെടെ 13 പേരെ രക്ഷപ്പെടുത്തി. നാല് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
മരിച്ച ആശാ സുധാകർ എസ്ബിഐയിൽ നിന്ന് സീനിയർ മാനേജറായി വിരമിച്ച വ്യക്തിയാണ്. സിന്ധു ഡെല്ലിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്.















