ന്യൂയോർക്കിൽ നിന്ന് കെ.ആർ നായർ
ടി20 ലോകകപ്പിലെ ടീം ഇന്ത്യയുടെ ആദ്യ മത്സരം കാണാൻ നിരവധി ആരാധകരാണ് നാസ്സൗ സ്റ്റേഡിയത്തിലേക്ക് എത്തിയത്. ജയിച്ച് തുടങ്ങിയെങ്കിലും ആരാധകർ കാത്തിരിക്കുന്നത് ഇന്ത്യ- പാക് മത്സരത്തിനാണ്. ഇന്ത്യക്കാരായ നിരവധിയാളുകൾ താമസിക്കുന്ന ഇടമായതിനാൽ ഞായറാഴ്ച സ്റ്റേഡിയം നീലപുതയ്‌ക്കുമെന്നാണ് പ്രതീക്ഷ.
ഇന്നലെ മത്സരം കാണാൻ യുവാക്കളെ കൂടാതെ പ്രായമായവരും എത്തിയിരുന്നു. ആദ്യമായി അമേരിക്കയിൽ ടീം ഇന്ത്യയുടെ മത്സരം കാണുന്നതിന്റെ ആവേശത്തിലായിരുന്നു ഇവർ.
ലോകകപ്പിന് അമേരിക്ക ആതിഥേയത്വം വഹിക്കുമെന്ന് അറിഞ്ഞത് മുതൽ ഇന്ത്യയുടെ മത്സരം കാണാനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. മുമ്പ് മത്സരം നേരിട്ട് കണ്ടതിനെ കുറിച്ച് മറ്റുള്ളവർ വാതോരാതെ പറയുന്നത് കേട്ട ഞങ്ങൾക്ക് ഇനി അഭിമാനത്തോടെ ഇന്ത്യയുടെ മത്സരം നേരിട്ട് കണ്ടെന്ന് പറയാം. അയർലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചതെന്നും ലോകകപ്പിൽ പാകിസ്താനെ രാജ്യം തോൽപ്പിക്കുന്നത് കാണാനാണ് കാത്തിരിക്കുന്നതെന്നും ആരാധകരിൽ ഒരാൾ പറഞ്ഞു.
ചാക് ദേ ഇന്ത്യ എന്നെഴുതിയ ജഴ്‌സികളും പോസ്റ്ററുകളും നിറഞ്ഞിരുന്നു. മോദി ജയിച്ചാൽ ഇന്ത്യ ജയിച്ചത് പോലെയെന്ന പോസ്റ്ററുകളും ആരാധകർ ഉയർത്തി. ഹാപ്പി ഹവർ ഓഫറുകൾ നൽകിയാണ് ആരാധകരെ ചില റെസ്‌റ്റോറന്റുകൾ വരവേറ്റത്.
ചില പോസ്റ്ററുകൾ കാണാം…



















