നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മർദ്ദിച്ചിട്ടും അരിശം തീരാതെ വിമാനത്താവളത്തിൽ ബഹളംവയ്ക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ വീഡിയോ പുറത്തുവന്നു. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്ത് നടത്തിയ പഴയ പ്രസ്താവനയോട് കടുത്ത അമർഷം തോന്നിയിട്ടുണ്ടെന്നാണ് ഈ വീഡിയോയിൽ പറയുന്നത് കേൾക്കാം.
ഞാൻ അവളെ തല്ലി, കാരണം അവൾ കർഷക സമരത്തിനെതിരെ മൊഴി നൽകി. അവർ പണം വാങ്ങിയാണ് സമരത്തിനെത്തിയതെന്നായിരുന്നു മൊഴി. അവൾ പോകുമോ ആ സമരത്തിന്, എന്റെ അമ്മ അവിടെ പോയി സമരം ചെയ്തു—കുൽവീന്ദർ കൗർ പറഞ്ഞു.
അതേസമയം കങ്കണയെ തല്ലിയ സംഭവത്തിൽ ഉദ്യോഗസ്ഥയെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തു. വനിതാ കോൺസ്റ്റബിളിനെതിരെ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് അവരെ സസ്‌പെൻഡ് ചെയ്തതായി സേനാ അധികൃതർ അറിയിച്ചു. കേസെടുത്ത കാര്യം മാെഹാലി ഡിഎസ്പിയാണ് വ്യക്തമാക്കിയത്.കങ്കണ വിമാനത്തിൽ കയറുന്നതിന് മുമ്പ് പരിശോധനയ്‌ക്കിടെ സിഐഎസ്എഫ് കോൺസ്റ്റബിൾ നടിയെ തല്ലുകയായിരുന്നു. അന്വേഷണത്തിനായി സിഐഎസ്എഫ് കമാൻ്റൻ്റ് വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.
After slapping Kangana Ranaut, CISF personnel Kulvinder Kaur said, “I slapped her because she gave a statement against the farmers’ protest.“Isne Byan Diya Tha Na 100-100Rs ke Liye Baith Ti Hai Waha Pe, Meri Maa Baithi Thi” pic.twitter.com/6KKVMi4v5t
— Gagandeep Singh (@Gagan4344) June 6, 2024
“>