പട്‌ന: ബിഹാറിനെ മുന്നോട്ടു നയിക്കുന്നതിൽ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യപങ്ക് വഹിക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. നിതീഷ് കുമാർ എൻഡിഎയുടെ ഭാഗമായിരുവെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും വിജയ് കുമാർ സിൻഹ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് അനുകൂലമായ വിധി തന്നെയാണ് ലഭിച്ചിരിക്കുന്നത്. എൻഡിഎയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശം ഒരിക്കലും നടക്കില്ല. മുഖ്യമന്ത്രി നിതീഷ് കുമാർ എപ്പോഴും എൻഡിഎയ്‌ക്കൊപ്പം ഉണ്ടായിരിക്കും. ബിഹാറിനെ മുന്നോട്ടു നയിക്കുന്നതിൽ അവിഭാജ്യ ഘടകമാണ് അദ്ദേഹം. ഇൻഡി സഖ്യത്തിന്റെ ഗൂഢതന്ത്രങ്ങൾ ഇന്ത്യയിൽ വിലപ്പോവില്ല.”- വിജയ് കുമാർ സിൻഹ പറഞ്ഞു.
മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയുടെ ഭാഗമല്ലെന്ന് പറഞ്ഞു പരത്താനാണ് ഇൻഡി സഖ്യം ശ്രമിക്കുന്നത്. എന്നാൽ ഇൻഡി സഖ്യത്തിന്റെ ശ്രമങ്ങൾ എൻഡിഎ ഇല്ലാതാക്കും. ഇത്തവണയും രാജ്യം ഭരിക്കുന്നത് എൻഡിഎ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 240 സീറ്റുകൾ നേടാൻ സാധിച്ചിരുന്നു. എൻഡിഎ സർക്കാർ 293 സീറ്റുകളും നേടി. സ്വതന്ത്രർ കൂടി പിന്തുണച്ചതോടെ ഭൂരിപക്ഷം 300 കടന്നു.















