ന്യൂയോർക്ക്: ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത സ്‌പേസ് എക്‌സ് സ്റ്റാർഷിപ് ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം വിജയകരം. നാലാം പരീക്ഷണ വിക്ഷേപണമാണ് സമ്പൂർണ വിജയം നേടിയത്. ലോകത്തിലെ ഏറ്റവും കരുത്തേറിയ റോക്കറ്റ് വിക്ഷേപണമാണിത്.
റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളെയും നിയന്ത്രിച്ച് നിർദ്ധിഷ്ട ഭാഗത്ത് ഇറക്കാൻ ഇത്തവണത്തെ സ്‌പേസ് എക്‌സിന് സാധിച്ചു. ആർക്കിമിഡ് ദൗത്യങ്ങൾക്കും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കും ഉപയോഗിക്കാൻ പോകുന്ന റോക്കറ്റാണ് സ്റ്റാർഷിപ്.
പ്രധാനമായു രണ്ട് ഭാഗങ്ങളാണ് റോക്കറ്റിനുള്ളത്. സൂപ്പർ ഹെവി എന്ന ബൂസ്റ്റാണ് ആദ്യ ഭാഗം. മനുഷ്യരെയും പേലോഡുകളെയും വഹിക്കുന്നതിനുള്ളതാണ് രണ്ടാമത്തെ ഭാഗം. ഇവ രണ്ടും നിശ്ചയിച്ചിരുന്ന സ്ഥാനത്ത് തന്നെ ഇറക്കാനായി. 121 കിലോ ഭാരമുള്ള ലോകത്തിലെ ഏറ്റവും കരുത്തേറിയ റോക്കാറ്റാണിത്.
നേരത്തെ മൂന്നുവട്ടം സ്‌പേസ് എക്‌സ് പരാജയപ്പെട്ടിരുന്നു. മൂന്നാം തവണ പേകടത്തിന്റെ വിക്ഷേപണം വിജയിച്ചെങ്കിലും ബഹിരാകാശത്ത് നിന്ന് ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്നതിനിടെ പേടകം കത്തിയമരുകയായിരുന്നു.















