മുംബൈ: ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ കുതിപ്പിന്റെ പാതയിൽ തന്നെയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. 2024-25 സാമ്പത്തിക വർഷം ജിഡിപി വളർച്ച നിരക്കിൽ 7.2 ശതമാനത്തിന്റെ വളർച്ച കൈവരിക്കുമെന്നാണ് ആർബിഐയുടെ അനുമാനം. നേരത്തെ ഇത് 7 ശതമാനമെന്നായിരുന്നു പ്രവചനം.
തൈത്ര മാസ വളർച്ചയും ആർബിഐ പ്രവചിച്ചിട്ടുണ്ട്. ആദ്യപാദത്തിൽ 7.3 ശതമാനം, രണ്ടാം പാദത്തിൽ 7.2 ശതമാനം, മൂന്നാം പാദത്തിൽ 7.3 ശതമാനം, അവസാന പാദത്തിൽ 7.2 ശതമാനത്തിന്റെ വളർച്ചയും കൈവരിക്കുമെന്നാണ് കണക്കുക്കൂട്ടൽ. നേരത്തെ ആദ്യ പാദത്തിൽ 7 ശതമാനവും രണ്ടാം പാദത്തിൽ 7.1, മൂന്നാം പാദത്തിൽ 6.9, മൂന്നും നാലും പാദങ്ങളിൽ ഏഴ് ശതമാനം വീതം വളർച്ച കൈവരിക്കുമെന്നായിരുന്നു പ്രവചനം.
മുൻ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 7.8 ശതമാനം വളർച്ച നേടിയ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2024-25 സാമ്പത്തിക വർഷത്തിൽ 8.2 ശതമാനമായി വളരുമെന്നാണ് സർക്കാരിന്റെ അനുമാനം. 2023 സാമ്പത്തിക വർഷത്തിൽ 7 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായി മൂന്നാം വർഷമാണ് ഇന്ത്യ ഏഴ് ശതമാനത്തിലധികം വളർച്ച കൈവരിക്കുന്നത്.