പച്ചക്കറികളും മത്സ്യമാംസാദികളും പഴങ്ങളും മിച്ചം വന്ന ആഹാരസാധനങ്ങൾ ഉൾപ്പടെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതെല്ലാം ഫ്രിഡ‍്ജിൽ വച്ചാൽ മാത്രം മതി എല്ലാം ഭദ്രമാണെന്നാണ് പലരും ധരിക്കുന്നത്. എന്നാൽ പല ഭക്ഷണങ്ങളും പച്ചക്കറികളും ഫ്രിജ്ഡിൽ സൂക്ഷിക്കുന്നത് അത്ര നന്നല്ല. ഇത്തരത്തിൽ സൂക്ഷിക്കാൻ പാടില്ലാത്തവയെ കുറിച്ചറിയാം..
തക്കാളി
തണുത്ത താപനിലയിൽ തക്കാളി സൂക്ഷിക്കുന്നത് രുചി കുറയുന്നതിന് കാരണമാകും. ശീതികരണ സമയത്ത് ഇത് ഉണങ്ങി പോകുന്നതിനും കാരണമാകും. അതികൊണ്ട് തന്നെ പേപ്പർ അല്ലെങ്കിൽ പ്ലാസ്റ്റിക് ബാഗുകളിലാക്കി മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാവൂം.
ബ്രഡ്
ബ്രഡ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വരണ്ടതാകാനും പെട്ടെന്ന് ചീത്തയാകുന്നതിനും കാരണമാകും. ബ്രഡ്ഡ് പെട്ടെന്ന് ഡ്രൈ ആവാനുള്ള സാധ്യതയും കൂടുതലാണ്.
എണ്ണ
എണ്ണ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കട്ട പിടിക്കുന്നതിന് കാരണമാകും. ഒലിവോയിൽ, വെളിച്ചെണ്ണ എന്നി ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. നട്‌സ് ബേസ്ഡ് ഓയിലുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഉള്ളി
തൊലിയോട് കൂടി ഉള്ളി ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. തൊലി കളഞ്ഞതാണെങ്കിൽ വായു കടക്കാത്ത പാത്രത്തിലോ ബാഗിലോ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെയാണെങ്കിൽ പോലും അധിക ദിവനസം ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. പൂപ്പൽ ബാധയുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഉള്ളി മുറിച്ച് ഫ്രിഡ്ജിൽ വയ്‌ക്കാതിരിക്കാനും ശ്രദ്ധിക്കണം. ബാക്ടീരിയകളെ ആഗിരണം ചെയ്യുന്നതിനുൂം ഇത് കാരണമാകും,
ഇഞ്ചി
ഇഞ്ചിയും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പൂപ്പലിന് കാരണമാകും. വായുസഞ്ചാരമുള്ള ഇടങ്ങളിൽ ഇഞ്ചി സൂക്ഷിക്കുന്നതാണ് ഉത്തമം.
പഴം
പഴം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് തൊലി കറുക്കാനും പഴം കട്ടിയാകാനും ഇടയാകും. മുറിയിലെ താപനിലയിൽ സൂക്ഷിക്കുന്നതാണൻ് ഉത്തമം.
തേൻ
ഫ്രിഡ്ജിൽ വച്ചാൽ തേൻ കട്ട പിടിച്ച് സ്വാഭാവിക ഗുണം നഷ്ടമാകും. നന്നായി അടച്ച പാത്രത്തിൽ പുറത്തെ താപനിലയിൽ വേണം സൂക്ഷിക്കാൻ.
ഉണങ്ങിയ പഴങ്ങൾ
ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ ഉണക്ക പഴങ്ങൾ ഫ്രിഡ്ജില് സൂക്ഷിക്കുന്നതും നന്നല്ല. അവയിലെ പ്രകൃതിദത്ത പഞ്ചസാരയെയും രുചിയെയും ഇത് ബാധിക്കും. ഇവയ്‌ക്കുള്ളിൽ പൂപ്പൽ വരാനും ഇത് കാരണമാകും.
കാപ്പിപ്പൊടി
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ സ്വാഭാവിക മണവും രുചിയും നഷ്ടമാകുന്നതിന് കാരണമാകും. കാപ്പിപ്പൊടി സൂര്യപ്രകാശം ഏൽക്കാതെ ഒരു പാത്രത്തിൽ അടച്ച് സൂക്ഷിക്കുന്നതാണ് ഉത്തമം.
തണ്ണിമത്തൻ
തണ്ണിമത്തൻ ഫ്രിഡിജിൽ സൂക്ഷ്ഷിക്കുന്നത് പോഷക ഗുണങ്ങൾ നഷ്ടമാകുന്നതിന് കാരണമാകും.