മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ മണൽത്തരികളിൽ വിസ്മയം തീർത്ത് പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക്. മൂന്നാം തവണയും പ്രധാനമന്ത്രിയാവുന്ന നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് സുദർശൻ മണൽത്തരികളിൽ അത്ഭുതം തീർത്തത്.
ഒഡീഷയിലെ പുരി കടൽ തീരത്തെ മണലിൽ തീർത്ത പ്രധാനമന്ത്രിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ‘ അഭിനന്ദനങ്ങൾ മോദിജി 3.0’ എന്നും സുദർശൻ എഴുതിയിട്ടുണ്ട്. ഇതിന് താഴെയായി ‘വികസിത് ഭാരത്’ എന്നാണ് സുദർശൻ ചായങ്ങൾ കൊണ്ട് എഴുതിയിരിക്കുന്നത്.
ഭാരതത്തിലെ ഓരോ പൗരനും നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലേൽക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണെന്നാണ സന്ദേശമാണ് സുദർശൻ പട്‌നായിക് സാൻഡ് ആർട്ടിലൂടെ നൽകുന്നത്. ഇന്ന് രാത്രി 7.15നാണ് നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ശേഷം മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന നേതാവായി നരേന്ദ്ര മോദി മാറുന്നതിന് കാണാൻ കാത്തിരിക്കുന്നതിനിടയിലാണ് സുദർശൻ പട്നായിക് പ്രധാനമന്ത്രിയോടുളള ആദരവും സ്നേഹവും കലയിലൂടെ വരച്ചുകാട്ടിയത്.