മൂന്നാം മോദി സർക്കാരിൽ ചൗഹാനും; മദ്ധ്യപ്രദേശിന്റെ 'മാമാജി' ഇനി കേന്ദ്രമന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്നാം മോദി സർക്കാരിൽ ചൗഹാനും; മദ്ധ്യപ്രദേശിന്റെ ‘മാമാജി’ ഇനി കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 07:48 pm IST
FacebookTwitterWhatsAppTelegram

”ഒരിക്കൽ കൂടി അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു, എനിക്കൊപ്പം അദ്ദേഹം അവിടെ പ്രവർത്തിക്കും..” ഏപ്രിൽ 26ന് മദ്ധ്യപ്രദേശിലെ ഹർദയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ശിവരാജ് സിംഗ് ചൗഹാനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.. ഇന്നിതാ നരേന്ദ്രമോദിയുടെ മൂന്നാം ടേമിൽ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് ചൗഹാൻ.

20 വർഷങ്ങൾക്ക് ശേഷം വിദിശയിൽ നിന്ന് ജനവിധി തേടി റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയം നേടിയാണ് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി പാർലമെന്റിലേക്ക് എത്തിയിരിക്കുന്നത്. ഇതിന് മുൻപ് അഞ്ച് തവണ ചൗഹാനെ പാർലമെന്റിലേക്ക് അയച്ച വിദിശ ഇത്തവണ 8,21,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് സമ്മാനിച്ചത്. 76.7 ശതമാനം വോട്ടുകളും ബിജെപിയുടെ പെട്ടിയിലാക്കാൻ മുൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും ജനപ്രിയനായ രാഷ്‌ട്രീയ നേതാവുമായ ചൗഹാൻ മദ്ധ്യപ്രദേശിന്റെ സ്വന്തം ‘മാമാജി’ എന്നാണ് അറിയപ്പെട്ടിരുന്നത്.

പാവപ്പെട്ടവർക്ക് ഒരു രൂപയ്‌ക്ക് അരി, സ്ത്രീകൾക്ക് പ്രസവത്തിന് സഹായമാകാൻ സാംബൽ പദ്ധതി, ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, ലാഡ്‌ലി ലക്ഷ്മി യോജന എന്നീ ക്ഷേമ പദ്ധതികൾ ചൗഹാന്റെ ജനപ്രീതി ഉയർത്താനും വയോധികർക്കിടയിലും സ്ത്രീകൾക്കിടയിലും ശക്തമായ സ്വാധീനം ചെലുത്താനും കാരണമായിരുന്നു.

മദ്ധ്യപ്രദേശിലെ സേഹോറിൽ 1959ലാണ് ചൗഹാന്റെ ജനനം. കിരാർ കുടുംബത്തിൽ ജനിച്ചുവളർന്ന അദ്ദേഹം ഭോപ്പാലിലെ ബർകതുള്ള സർവകലാശലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും സ്വർണ മെഡലും നേടി. രാഷ്‌ട്രീയം മാറ്റിനിർത്തിയാൽ സമ്പൂർണ കർഷകനാണ് ചൗഹാൻ.

അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധിച്ചതിന്റെ പേരിൽ ഭോപ്പാലിലെ ജയിലിൽ കിടന്ന പ്രക്ഷോഭകരിൽ ചൗഹാനുമുണ്ട്. 1990ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി മത്സര രംഗത്തേക്കിറങ്ങുന്നത്. അന്ന് ബുധ്‌നിയിൽ നിന്ന് എംഎൽഎയായി ജയിച്ച ചൗഹാൻ പിന്നീട് നിരവധി തവണ ജയം സ്വന്തമാക്കി. 2005ലാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്. 13-ാം വയസിൽ ആർഎസ്എസിൽ ചേർന്നത് മുതൽ ആരംഭിച്ച ചൗഹാന്റെ ജൈത്രയാത്ര ഇന്ന് മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ എത്തിനിൽക്കുകയാണ്.

Tags: BJPndaShivraj Singh Chouhan2024 NATIONAL ELECTION
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies