ക്രിക്കറ്റ് ലോകത്തെ ഹൈക്ലാസ് മത്സരത്തിനാണ് ന്യൂയോർക്കിലെ നാസ്സോ കൗണ്ടി സ്‌റ്റേഡിയം ഇന്ന് സാക്ഷിയാക്കുക. ഒരിടവേളയ്‌ക്ക് ശേഷം ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നതിന്റെ ത്രില്ലിലാണ് ആരാധകർ. 2007-ലെ പ്രഥമ ടി20 ലോകകപ്പ് മുതൽ ഇന്നുവരെ പാകിസ്താനിനെതിരായ മത്സരങ്ങളിൽ ഇന്ത്യക്ക് ആധിപത്യമുണ്ട്. ഇന്ന് ഈ ആധിപത്യം ആർക്കൊപ്പമെന്ന് പറയുകയാണ് മുൻ പാക് താരങ്ങളായ വഖാർ യൂനിസും വസീം അക്രവും.
സമീപ കാലത്തെ പ്രകടനം പരിശോധിച്ചാൽ ടൂർണമെന്റിലെ മികച്ച ടീമാണ് ഇന്ത്യ. ഇന്നത്തെ മത്സരത്തിൽ 60 ശതമാനം വിജയസാധ്യതയും ഇന്ത്യയ്‌ക്കാണ്. ടി20 ആയതിനാൽ ഓരോവറിൽ തന്നെ മത്സരത്തിന്റെ ഗതി മാറി മറയും. ക്രിക്കറ്റ് ലോകം മുഴുവനും ഇന്ത്യ-പാക് മത്സരത്തിനായി കാത്തിരിക്കുകയാണെന്ന് തനിക്കറിയാമെന്നും വസീം അക്രം പറഞ്ഞു. പാകിസ്താൻ ജയിക്കാനാണ് സാധ്യത. കാരണം നാസ്സോ കൗണ്ടി സ്‌റ്റേഡിയത്തിലെ പിച്ച് ഫാസ്റ്റ് ബൗളർമാർക്ക് യോജിച്ചതാണ്. സ്റ്റാർ സ്‌പോർട്‌സ് ഷോയിൽ വാഖർ യൂനിസ് പറഞ്ഞു.
ടി20യിൽ ഇതുവരെ 7 തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ച് തവണ ഇന്ത്യ ജയിച്ചപ്പോൾ ഒരു തവണ മാത്രമാണ് ഭാഗ്യം പാകിസ്താന് ഒപ്പം നിന്നത്. 2022-ൽ മെൽബണിൽ നടന്ന അവസാന മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.