അടിയുറച്ച നിസ്വാർത്ഥ പ്രവർത്തനത്തിനുള്ള അം​ഗീകാരം; കേരളത്തിന് മോദി 3.0 ലെ സമ്മാനം- ജോർജ് കുര്യൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അടിയുറച്ച നിസ്വാർത്ഥ പ്രവർത്തനത്തിനുള്ള അം​ഗീകാരം; കേരളത്തിന് മോദി 3.0 ലെ സമ്മാനം- ജോർജ് കുര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 09:53 pm IST
FacebookTwitterWhatsAppTelegram

അഭിഭാഷകനും ബിജെപി കേരളം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോർജ് കുര്യനെ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ ഉൾപ്പെടുത്തുമ്പോൾ അത് അദ്ദേഹത്തിന്റെ നിസ്വാർത്ഥ പ്രവർത്തനത്തിന് ലഭിക്കുന്ന അംഗീകാരമാണ്. അൽഫോൺസ് കണ്ണന്താനത്തിനു ശേഷം നരേന്ദ്രമോദി സർക്കാരിൽ കേരളത്തിലെ ക്രൈസ്തവ വിഭാ​ഗത്തിൽ നിന്നും കേന്ദ്രമന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ നേതാവാണ് ജോർജ് കുര്യൻ.

1980-ൽ ബിജെപി സ്ഥാപിക്കപ്പെട്ടതു മുതൽ പ്രസ്ഥാനത്തിൽ ജോർജ്ജ് കുര്യനുണ്ട്. കോട്ടയത്തെ ചെറിയ ഗ്രാമമായ കാണക്കാരിയിൽ നിന്ന് അന്ന് 19 വയസ്സ് മാത്രം പ്രായമുള്ള ജോർജ്ജ് കുര്യൻ ദേശീയതയുടെ ആദർശങ്ങളിലെത്തിയത് ഏറ്റുമാനൂർ രാധാകൃഷ്ണൻ എന്ന പരിണിത പ്രജ്ഞനായ ആദ്യകാല ജനസംഘ പ്രവർത്തകന്റെ സമ്പർക്കത്തിലാണ്. വിദ്യാർത്ഥി പ്രസ്ഥാനമായിരുന്നു വഴി.

അഖിലഭാരതീയ വിദ്യാർത്ഥി പ്രസ്ഥാനത്തിലെ പ്രവർത്തനശേഷം യുവമോർച്ചയിൽ. വെങ്കയ്യ നായിഡു, പ്രമോദ് മഹാജൻ, ഗോവിന്ദാചാര്യ തുടങ്ങിയ തീപ്പൊരികൾ യുവജനപ്രസ്ഥാനം നയിച്ചപ്പോൾ സംസ്ഥാന നേതൃത്വത്തിലെത്തിയിരുന്നു കുര്യൻ.

സംശയങ്ങൾ തുറന്നു ചോദിച്ച് , മനനവും ചിന്തനവും വിചിന്തനവും നടത്തി ദേശീയതയുടെ ആദർശം – ആശയം മനസ്സിലാക്കി ബിജെപിയിൽ പ്രവർത്തിച്ചു. അക്ഷരാർത്ഥത്തിൽ അതിനെ സ്വാംശീകരിച്ചു. പ്രൊഫ. ഒ.എം. മാത്യു, പ്രൊഫ. ടോണി മാത്യു, ഡോ.റേച്ചൽ മത്തായി, ഡോ.സേവ്യർ പോൾ, റഹ് മാൻ തുടങ്ങിയവരിൽ യുവനേതാവായിരുന്നു കുര്യൻ. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ വൈസ് പ്രസിഡൻ്റ്, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡൻ്റ്, ബിജെപി ദേശീയ സമിതിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

തന്റെ സമർപ്പിതമായ പ്രവർത്തന പാരമ്പര്യത്തിന്റെ മികവിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗവും ഉപാധ്യക്ഷനുമായി കുര്യൻ. അക്കാലത്ത് ന്യൂനപക്ഷ പദവി, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന് നൽകിയ പഠന- അന്വേഷണ റിപ്പോർട്ടുകൾ കുര്യന് ദേശീയ ഭരണ-രാഷ്‌ട്രീയ തലത്തിൽ ശ്രദ്ധ നേടാൻ സഹായിച്ചു. ഓ.രാജഗോപാൽ കേന്ദ്ര മന്ത്രിയായപ്പോൾ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി (OSD) ആയിരുന്നു. ഭരണനിർവഹണത്തിൽ രാജഗോപാലിന്റെ വലം കൈ ആയിരുന്നു. അങ്ങിനെ അധികാര രാഷ്‌ട്രീയവുമായി അടുത്തു.

ഒരേ സമയം ബിജെപിയിൽ പ്രവർത്തിക്കുകയും മതപരമായ വിശ്വാസ സ്വാതന്ത്ര്യങ്ങൾ അനുഭവിക്കാൻ അത് തടസമല്ലെന്ന് പ്രവർത്തനത്തിലും ജീവിതത്തിലും തെളിയിക്കുകയും ചെയ്യുന്നുണ്ട് ജോർജ് കുര്യൻ. ഇത് സഭാ നേതൃത്വങ്ങളെ ധരിപ്പിക്കാനും അവർക്ക് RSS, BJP സംഘടനകളെ അകന്നു നിന്നു കാണുമ്പോഴുള്ള തെറ്റിദ്ധാരണകൾ അകറ്റാനും ജോർജ് കുര്യനായി. ഒരേ സമയം ക്രിസ്തീയ വിശ്വാസപ്രമാണങ്ങളുടെ കടുത്ത വിമർശകനായിരുന്ന ജോസഫ് പുലിക്കുന്നേലുമായും (ഓശാന) ഹൈന്ദവ സംസ്കാര വിശ്വാസിയായ പ്രൊഫ. ഒ.എം. മാത്യുവുമായും വിവിധ സഭാ ബിഷപ്പുമാരുമായും സൗഹാർദ്ദപ്പാലം നിലനിർത്തിയ ബിജെപി നേതാവാണ് ജോർജ് കുര്യൻ.

63 കാരനായ അദ്ദേഹം കേരളത്തിലെ ടെലിവിഷൻ സംവാദങ്ങളിൽ പരിചിതമായ മുഖമാണ്, കൂടാതെ ഹിന്ദി പരിചിതമായതിനാൽ തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ പലപ്പോഴും വിവർത്തനം ചെയ്യാറുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയായ പുതുപ്പള്ളിയിൽ നിന്ന് മത്സരിച്ചിരുന്നു. പല കാലയളവിലും ബി.ജെ.പി. സംസ്ഥാന ഓഫീസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി/സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

പാർട്ടി വക്താവ്, പാർട്ടി പരിശീലകൻ, പ്രഭാഷകൻ, പരിഭാഷകൻ. എന്നിങ്ങിനെ വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച ജോർജ്ജ് കുര്യൻ മികച്ച ഒരു സംഘാടകനും കൂടിയാണ്. ഭാര്യ അന്നക്കുട്ടി, എന്ന അന്നമ്മ ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച നഴ്‌സിംഗ് ഓഫീസറാണ്.

Tags: BJP leadersbjp keralamModi GovernmentGeorge Kurian
ShareTweetSendShare

More News from this section

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies