പടക്കം പൊട്ടിച്ചും മധുരം പങ്കുവെച്ചും ജോർജ്ജ് കുര്യന്റെ വീട്; അപ്രതീക്ഷിത കേന്ദ്രമന്ത്രി സ്ഥാനം ആഘോഷമാക്കി നാട്ടുകാരും ബിജെപി പ്രവർത്തകരും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പടക്കം പൊട്ടിച്ചും മധുരം പങ്കുവെച്ചും ജോർജ്ജ് കുര്യന്റെ വീട്; അപ്രതീക്ഷിത കേന്ദ്രമന്ത്രി സ്ഥാനം ആഘോഷമാക്കി നാട്ടുകാരും ബിജെപി പ്രവർത്തകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 10:29 pm IST
FacebookTwitterWhatsAppTelegram

കാണക്കാരി: ജോർജ്ജ് കുര്യന്റെ കേന്ദ്രമന്ത്രി സ്ഥാനം ആഘോഷമാക്കുകയാണ് കടുത്തുരുത്തിയോട് ചേർന്ന കാണക്കാരിയിലെ അദ്ദേഹത്തിന്റെ നാട്ടുകാരും ബിജെപി പ്രവർത്തകരും. ഉച്ചയ്‌ക്ക് ശേഷമാണ് മോദി സർക്കാരിൽ തങ്ങളുടെ നാട്ടിൽ നിന്ന് കൂടി ഒരു കേന്ദ്രമന്ത്രി ഉണ്ടെന്ന വിവരം നാട്ടുകാരും പ്രാദേശിക ബിജെപി പ്രവർത്തകരും അറിഞ്ഞത്. വാർത്താചാനലുകളുടെയും മറ്റ് മാദ്ധ്യമങ്ങളുടെയും വാഹനങ്ങൾ പതിവില്ലാത്ത വിധം കൂട്ടത്തോടെ എത്തിയപ്പോഴാണ് പലരും അറിഞ്ഞത്.

ബിജെപി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വാർത്ത ഉറപ്പിച്ചതോടെ പിന്നെ ആഘോഷത്തിനുളള വട്ടംകൂട്ടലായി. മാദ്ധ്യമപ്രവർത്തകരുടെ എണ്ണം കൂടിയതോടെ ചിലർ പോയി മധുരം കൊണ്ടുവന്ന് ചെറിയ രീതിയിൽ വിതരണം ചെയ്തു. അപ്പോഴും ആ വീട്ടിലെ വീട്ടമ്മ അന്നമ്മ കേട്ടത് വിശ്വസിക്കണോ വേണ്ടയോ എന്ന അങ്കലാപ്പായിരുന്നു. മാദ്ധ്യമപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി വിദേശത്തുളള മക്കളെ വിളിച്ച് പപ്പ കേന്ദ്രമന്ത്രിയാകുന്ന കാര്യം വല്ലതും അറിഞ്ഞോ എന്ന് ചോദിച്ചു. അവരും അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞതോടെ വരട്ടെ സത്യപ്രതിജ്ഞ വരെ കാത്തിരിക്കാം എന്നായി.

അപ്പോഴേക്കും ജോർജ്ജ് കുര്യന്റെ സഹോദരനും കൂടുതൽ പ്രാദേശിക ബിജെപി പ്രവർത്തകരും വീട്ടിലേക്ക് എത്തി. വീട്ടിൽ നിന്ന് മീറ്റിംഗുകൾക്കും മറ്റും ഇടയ്‌ക്ക് പോകാറുളളതുപോലെ ഡൽഹിയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ജോർജ്ജ് കുര്യൻ ഇറങ്ങിയത്. രാവിലെ അവിടെ എത്തിയ വിവരം വിളിച്ച് വീട്ടിൽ അറിയിക്കുകയും ചെയ്തു. കൂടുതലൊന്നും പറഞ്ഞില്ല. അതുകൊണ്ടു തന്നെ മാദ്ധ്യമപ്രവർത്തകർ വന്ന് ചോദിച്ചപ്പോൾ അന്നമ്മയ്‌ക്കും കൂടുതൽ കാര്യങ്ങൾ അറിവുണ്ടായില്ല.

പിന്നീട് വാർത്ത ഉറപ്പിച്ചതോടെ കൂടുതൽ പ്രവർത്തകരെത്തി. വൈകിട്ട് വീട്ടിൽ വലിയ സ്‌ക്രീനിൽ സത്യപ്രതിജ്ഞ കാണാനുളള സൗകര്യം ഒരുക്കി. പ്രാദേശിക ബിജെപി പ്രവർത്തകരും നാട്ടുകാരും ആഘോഷത്തിൽ പങ്കുചേരാനെത്തി. ഏറ്റവും ഒടുവിലത്തെ പേരുകളിൽ ഒന്നായിട്ടാണ് ജോർജ്ജ് കുര്യന്റെ പേര്് സത്യപ്രതിജ്ഞയ്‌ക്കായി വിളിച്ചത്. അതുവരെ മുദ്രാവാക്യം വിളിച്ചും പ്രതീക്ഷ കൈവിടാതെയും കാത്തിരുന്നവരുടെ സന്തോഷം അതോടെ അണപൊട്ടി. ഭാരത് മാതാ കീ ജയ് വിളികളുമായി അന്തരീക്ഷം ആഘോഷത്തിലായി. നാടിന് വേണ്ടി ഒരു കേന്ദ്രമന്ത്രിയെ മോദി സർക്കാർ സമ്മാനിച്ചത് പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും അവർ ലോകത്തെ അറിയിച്ചു.

ജോർജ്ജ് കുര്യൻ ഡൽഹിയിൽ നിന്ന് തിരിച്ചെത്തുമ്പോൾ വലിയ വരവേൽപ് നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് ജോർജ്ജ് കുര്യൻ ബിജെപിയിലെത്തിയത്. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.

Tags: ബിജെപി2024 NATIONAL ELECTIONജോർജ്ജ് കുര്യൻകേന്ദ്രമന്ത്രികാണക്കാരി
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies