തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രി പദത്തിലേറിയ നരേന്ദ്ര മോദിക്ക് ആശംസയുമായി അദാനി ഫൗണ്ടേൽൻ ചെയർപേഴ്സണും ഗൗതം അദാനിയുടെ ഭാര്യയുമായ പ്രിതി അദാനി.
മോദി 3.0-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസിത ഇന്ത്യ കെട്ടിപ്പടുത്തുകയെന്ന ലക്ഷ്യം ദ്രുതഗതിയിൽ കൈവരിക്കുമെന്ന ആത്മവിശ്വാസവും പ്രിതി പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യ അഭൂതപൂർവ്വമായ വളർച്ചയ്‌ക്കാണ് സാക്ഷ്യം വഹിച്ചത്. മുന്നോട്ടും കൂടുതൽ വളർച്ചയുണ്ടാകുമെന്ന ഉറപ്പുണ്ടെന്നും അവർ എക്സിൽ കുറിച്ചു.
ऐतिहासिक तीसरे कार्यकाल की शपथ लेने पर प्रधानमंत्री श्री @narendramodi जी को बधाई।
आपके कुशल नेतृत्व में पिछले 10 वर्षों में देश ने प्रगति की नई ऊंचाइयों को छुआ है।
और हमें विश्वास है कि आगामी वर्षों में आपका ‘विकसित भारत’ अभियान दुगनी रफ्तार से आगे बढ़ेगा। #JaiHind pic.twitter.com/7taIyKYgN7
— Priti Adani (@AdaniPriti) June 9, 2024
രാഷ്‌ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗൗതം അദാനിയും പ്രിതി അദാനിയും പങ്കെടുത്തിരുന്നു. മൂന്നാം എൻഡിഎ മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് രണ്ട് പേർ ഉൾപ്പടെ 72 മന്ത്രിമാരാണുള്ളത്. പ്രധാനമന്ത്രിക്ക് പുറമേ, 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രച്ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് സ്ഥാനമേറ്റത്. മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ആദ്യ മന്ത്രിസഭാ യോഗം ചേരും.















