മൂന്നാമതും ഇന്ത്യയെ നയിക്കാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ആനന്ദ മഹീന്ദ്ര. ഇന്ത്യയുടെ വികസനത്തിനും സമൃദ്ധിക്കും പുതിയ പദം പ്രധാനമാണെന്ന് തെളിയിക്കാൻ സാധിക്കട്ടെയെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
രാജ്യത്തെ വോട്ടർമാരെയും ആനന്ദ മഹീന്ദ്ര സ്നേഹത്തിന്റെ ഭാഷയിൽ അഭിനന്ദിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രം, ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് നടത്തി. തടസ്സങ്ങളൊന്നുമില്ലാതെ പുതിയ സർക്കാർ രൂപീകരിച്ചതിൽ അഭിമാനം. സുപ്രധാന സമ്മതിദാനാവകാശം വിനിയോഗിച്ചതിന് വോട്ടർമാർക്ക് അഭിനന്ദനങ്ങൾ- അദ്ദേഹം കുറിച്ചു.
दुनिया के सबसे बड़े लोकतंत्र में इतिहास के सबसे बड़े चुनाव होना और बिना किसी बाधा के नए सरकार का गठन होना गर्व की बात है।
भारतीय मतदाताओं को अपने महत्वपूर्ण लोकतांत्रिक अधिकार का प्रयोग करने के लिए बधाई।
नरेंद्र मोदी जी को तीसरी बार प्रधानमंत्री बनने पर शुभकामनाएं। आशा है कि… pic.twitter.com/t6ylld6FNM
— anand mahindra (@anandmahindra) June 9, 2024
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് രണ്ട് പേരടക്കം 72 പേരാണ് രാഷ്‌ട്രപതി ഭവന്റെ അങ്കണത്തിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തത്. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രച്ചുമതലുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് സ്ഥാനമേറ്റത്.















