ന്യൂഡൽഹി: കേന്ദ്രമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സുരേഷ് ഗോപി. ദക്ഷിണ ഭാരതത്തിൽ ബിജെപിയെ വളർത്താനായി കൂടുതൽ ശ്രമിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതൊരു തുടക്കം മാത്രമാണ്. എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് സംബന്ധിച്ച വിവരങ്ങളും അറിയില്ല. എന്ത് ചുമതല തന്നാലും ഏറ്റെടുക്കും. മന്ത്രി എന്നതിലുപരി എംപി എന്ന നിലയിൽ പ്രവർത്തിക്കും. മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. ദക്ഷിണന്ത്യേയിൽ ബിജെപിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് എയിംസ് കൊണ്ടുവരികയാണ് ആദ്യത്തെ ലക്ഷ്യമെന്നും അതിനായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാം മോദി മന്ത്രിസഭയിൽ 51-ാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷിൽ ദൈവ നാമത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.