മൂന്നാം തവണയാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ലക്ഷക്കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത് . നടനും , സംവിധായകനുമായ ഋഷഭ് ഷെട്ടിയും മോദിയ്‌ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തി .
“മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ. വികസനം, വിദ്യാഭ്യാസം, ദേശീയ സുരക്ഷ എന്നിവയോടുള്ള നിങ്ങളുടെ സമർപ്പണത്തെ ഞങ്ങൾ മാനിക്കുന്നു,” ഋഷഭ് ട്വീറ്റ് ചെയ്തു. മോദിയുടെ ചിത്രവും താരം പങ്ക് വച്ചിട്ടുണ്ട്.
നിലവിൽ കാന്താര 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട തിരക്കിലാണ്.സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ഇതിനോടകം പൂർത്തിയായി.















