ന്യൂഡൽഹി : വ്യോമസേനയ്‌ക്കും, കരസേനയ്‌ക്കും പിന്നാലെ നാവികസേനയിലും ഹെലികോപ്റ്റർ പൈലറ്റുമാരായി വനിതകൾ . സബ് ലെഫ്റ്റനൻ്റ് അനാമിക ബി രാജീവാണ് നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ചുമതലയേറ്റത് . തമിഴ്നാട്ടിലെ ആരക്കോണം നാവിക എയർ സ്റ്റേഷനിലാണ് പാസിംഗ് ഔട്ട് പരേഡ് നടന്നത്.
ലഡാക്കിൽ നിന്ന് നാവികസേനയിലേക്ക് കമ്മീഷൻ ചെയ്ത ആദ്യത്തെ ഉദ്യോഗസ്ഥനായ ലെഫ്റ്റനൻ്റ് ജംയാങ് സെവാംഗും ഹെലികോപ്റ്റർ പൈലറ്റായി യോഗ്യത നേടി .രേഡിൽ ഈസ്റ്റേൺ നേവൽ കമാൻഡ് ചീഫ് വൈസ് അഡ്മിറൽ രാജേഷ് പെൻഡാർക്കറാണ് ഇരുവർക്കും ചുമതല കൈമാറിയത്.
പ്രാഥമിക പരിശീലനത്തിന് ശേഷം പൈലറ്റുമാർ ഐഎൻഎസ് രാജാലിയിൽ 22 ആഴ്ചത്തെ പരിശീലന പരിപാടിക്ക് നിയോഗിക്കപ്പെടും . നാവികസേനയിൽ ഇതിനകം തന്നെ ഡോർണിയർ-228 മാരിടൈം പട്രോൾ വിമാനം പറത്തുന്ന വനിതാ പൈലറ്റുമാരുണ്ടെങ്കിലും, ചേതക്‌സ്, സീ കിംഗ്‌സ്, ധ്രുവുകൾ, എംഎച്ച്-60 ആർ സീഹോക്ക് എന്നിവ ഉൾപ്പെടുന്ന സേനയുടെ ഹെലികോപ്റ്റർ ഫ്‌ളീറ്റിലേക്ക് ആദ്യമായി പ്രവേശനം നേടുന്നത് സബ്-ലെഫ്റ്റനൻ്റ് അനാമിക രാജീവ് ആണ്.
ഹെൽഫയർ മിസൈലുകൾ, എംകെ-54 ടോർപ്പിഡോകൾ, പ്രിസിഷൻ കിൽ റോക്കറ്റുകൾ എന്നിവ ഉപയോഗിക്കുന്ന മിഗ്-21, സുഖോയ്-30എംകെഐ പോലുള്ള യുദ്ധവിമാനങ്ങൾ പറത്തുന്ന 19 വനിതകൾ ഐഎഎഫിലുണ്ട് . ഐഎഎഫിലും കരസേനയിലും നാവികസേനയിലുമായി 145 വനിതാ ഹെലികോപ്ടർ, ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് പൈലറ്റുമാരുണ്ട്.















