ഡൽഹി: സഹമന്ത്രി സ്ഥാനത്തെ വിലകുറച്ചു കാണിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകന് ചുട്ട മറുപടിയുമായി സുരേഷ് ഗോപി. ആഗ്രഹിച്ച പദവി അല്ല കിട്ടിയതെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനാണ് മുഖമടച്ച് സുരേഷ് ഗോപി മറുപടി നൽകിയത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടു പിന്നാലെ തന്നെ സുരേഷ് ഗോപിക്കെതിരെയും ബിജെപിക്കെതിരെയും ഒരു കൂട്ടം മാധ്യമങ്ങൾ വ്യാജവാർത്തകൾ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തുവന്നിരുന്നു.
സഹ മന്ത്രിസ്ഥാനം മാത്രമാണല്ലോ കിട്ടിയത് എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിനാണ് സുരേഷ് ഗോപി മറുപടി നൽകിയത്. “എന്തു തന്നാലും ഏറ്റെടുക്കുക അത്രമാത്രം, ഒരാഗ്രഹങ്ങളും ഇല്ല. കേരളത്തിനുവേണ്ടിയും തമിഴ്നാടിനു വേണ്ടിയും നിലകൊള്ളും. അത് മുടക്കാൻ ആയിട്ട് ആരും ഇങ്ങോട്ട് വരേണ്ട. അതെന്താ സഹമന്ത്രി സ്ഥാനം മാത്രം? അതെന്താ പോലും എന്ന് പറഞ്ഞത്. മീഡിയവൺ അല്ലേ! ഭരണഘടനയെ നിങ്ങൾക്ക് എത്ര മാത്രം മതിപ്പുണ്ടെന്ന് നേരത്തെ അറിയാം. ഒന്നുകൂടി ഉറപ്പിച്ചു അത്”.
“നിങ്ങൾ എന്താ ചോദിച്ചത്? സഹമന്ത്രി സ്ഥാനത്തിന് എന്താ കുഴപ്പം? ഒരു എംപിക്ക് എല്ലാ വകുപ്പുകളിലും ഇടപെടാൻ കഴിയും. നിങ്ങൾ ആദ്യം ചോദിച്ച ചോദ്യം ഒന്നൂടെ റിപ്ലേ ചെയ്തു കണ്ടോളൂ. ജനങ്ങൾക്ക് അത് മനസിലാകും”- സുരേഷ് ഗോപി പ്രതികരിച്ചു.















