മുംബൈ: മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യബോർഡ് തകർന്നുണ്ടായ അപകടത്തിൽ പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ട് കോടതി. 17 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പരസ്യ സ്ഥാപനത്തിന്റെ മുൻ ഡയറക്ടർ ജാഹ്നവി മറാത്തേ, സാഗർ പാട്ടീൽ,എന്നിവരെയാണ് കൂടുതൽ അന്വേഷണത്തിനായി ജൂൺ 15 വരെ ക്രൈംബ്രാഞ്ച് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
മെയ് 13ന് ഘട്‌കോപ്പറിലെ പെട്രോൾ പമ്പിൽ ഹോർഡിംഗ് തകർന്ന് വീണുണ്ടായ അപകടത്തിൽ 4 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഗോവയിൽ നിന്നാണ് കേസിലെ മുഖ്യ പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എസ്ഐടി പറയുന്നതനുസരിച്ച്, 2020 ൽ ആരംഭിച്ചത് മുതൽ 2023 ഡിസംബർ വരെ ഇഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായിരുന്നു മറാത്തെ, അതിനുശേഷം പ്രധാന പ്രതിയായ ഭവേഷ് ഭിൻഡെ ഡയറക്ടറായി ചുമതലയേൽക്കുകയായിരുന്നു.