നടനും , ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പിറന്നാളിന് ആശംസകളുമായി മുൻ മന്ത്രി സ്മൃതി ഇറാനി . മധുരവും, മനോഹരമായ ഗണപതി വിഗ്രഹവുമാണ് സ്മൃതി ഇറാനി കൃഷ്ണകുമാറിന് പിറന്നാൾ സമ്മാനമായി നൽകിയത് . ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്ക് വച്ചിട്ടുണ്ട്.
‘ ഈ സുന്ദര ഭൂമിയിൽ ഇന്ന് 56 വർഷം തികച്ചു.. ദൈവത്തോട് നന്ദി ഒപ്പം സന്തോഷവും.. ആഘോഷങ്ങൾ ഒന്നുമില്ല.. വീട്ടിലാണെങ്കിൽ കുടുംബത്തോടൊപ്പം ചിലവഴിക്കുമായിരുന്നു.
ഡൽഹിയിലായതിനാൽ ഇന്ന് ബിജെപി നേതാവും മുൻ മന്ത്രിയുമായ പ്രിയ സഹോദരി ശ്രീമതി സ്മൃതി ഇറാനിയുടെ വസതിയിൽ പോയിരുന്നു . കുറേ നേരം സംസാരിച്ചിരുന്നു.. കൂടുതലും കുടുംബകാര്യങ്ങൾ..
ഇന്ന് പിറന്നാൾ ആയതിനാൽ മധുരവും, സമ്മാനമായി ഒരു മനോഹരമായ ഗണപതി വിഗ്രഹവും തന്നു. വളരെ പോസിറ്റീവും, അസാമാന്യമായ കഴിവും ഉള്ള സ്മൃതി ഇറാനി അതി ശക്തമായ തിരിച്ചു വരവ് നടത്തും. ഭാവിയിൽ ബിജെപി യുടെ ഏറ്റവും ശക്തരിൽ ഒരാളും, ഭരണത്തിൽ വളരെ ഉയർന്ന പദവികളിൽ എത്തുമെന്നും മനസ്സ് പറഞ്ഞു..വളരെ സന്തോഷത്തോടെ സ്‌മൃതിജിയുടെ വീട്ടിൽ നിന്നും ഇറങ്ങി.
പക്ഷെ എന്നേക്കാൾ ഇന്ന് സന്തോഷിച്ചത് സിന്ധു ആയിരുന്നു. സ്‌മൃതിജിയുടെ കടുത്ത ആരാധികയായ സിന്ധുവിനോട് കുറേ നേരം ഫോണിലൂടെ സംസാരിച്ചതിന്റെ സന്തോഷം..
ഇതിനിടെ വളരെ അധികം ആളുകൾ കൊല്ലത്തു നിന്നും, തിരുവനന്തപുരത്ത് നിന്നും ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പിറന്നാൾ ആശംസകൾ അറിയിച്ചതിനു നന്ദി.. ഏവർക്കും നന്മകൾ നേരുന്നു‘ – എന്നാണ് കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.















