തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി ഉയർന്നു. ഇതിൽ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവർ പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കൊല്ലം, കാസർഗോഡ്, മലപ്പുറം സ്വദേശികളാണ്.
മരിച്ച മലയാളികൾ (തിരിച്ചറിഞ്ഞവർ )
1. തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി,
2. കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34
3. പാമ്പാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു ( 29 )
4. പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ
5. കൊല്ലം സ്വദേശി ഷമീർ
6 . പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി മുരളീധരൻ (54)
7. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48)
8. പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്
9. കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56)
10 . തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ
11. കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ
12 . മലപ്പുറം തിരൂർ സ്വദേശി നൂഹ് (40 )
13 . മലപ്പുറം പുലാമന്തോൾ തുരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36)
14 . കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ് (27) 15 . പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോർജ് (54)
16 . പത്തനംതിട്ട കീഴ്വായ്പൂർ സ്വദേശി സിബിൻ ടി എബ്രഹാം (31)















