വീടിന്റെ വെളിച്ചം അണഞ്ഞു; മരിച്ച ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകാൻ സുരേഷ് ​ഗോപി; പ്രവാസി സമൂഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വീടിന്റെ വെളിച്ചം അണഞ്ഞു; മരിച്ച ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകാൻ സുരേഷ് ​ഗോപി; പ്രവാസി സമൂഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 11:12 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കുവൈത്ത് തീപിടിത്തത്തിൽ മരണപ്പെട്ട തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ പിടിച്ചുനിർത്തിയ പ്രവാസി സമൂഹത്തിനിനേറ്റ ആഘാതമാണ് കുവൈറ്റിലെ ദുരന്തം. വളരെ ഖേദകരമായ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനവും രാജ്യവും എന്നും പ്രവാസി സമൂഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാവറട്ടിയിലെ ഫുട് വെയർ സ്ഥാപനത്തിൽ ജോലി ഉപേക്ഷിച്ച് വീടുപണി പൂർത്തീകരിക്കാനുള്ള സ്വപ്നവുമായാണ് ബിനോയ് തോമസ് വിദേശത്തേക്ക് പോയത്. കുവൈത്തിൽ എത്തിയിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് അ​ഗ്നി ജീവനെടുത്തത്.

NBTC കമ്പനിയുടെ ഹൈവേ സെന്റർ എന്ന സ്ഥാപനത്തിൽ സെയിൽസ് മാൻ ആയിട്ടാണ് ഈ മാസം അഞ്ചിന് കുവൈത്തിൽ എത്തിയത്. ബുധനാഴ്ച പുലർച്ചെ 2.30 വരെ ബിനോയ്‌ ഭാര്യ ജിനിതയുമായി സംസാരിച്ചിരുന്നു. തീപിടിത്തം ഉണ്ടായ വാർത്ത പുറത്തുവന്നതിന് പിന്നാലെ ബിനോയിയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്നലെയാണ് മരണം സ്ഥിരീകരിക്കുന്നത്. ഭാര്യ ജനിതയ്‌ക്കും മക്കളായ ആദി, ഇയാൻ എന്നിവർക്കുമൊപ്പം ചാവക്കാട് താമസിക്കുന്ന ബിനോയ് തിരുവല്ല സ്വദേശിയാണ്.

ദുരന്തത്തിൽ പൊലിഞ്ഞ ഓരോരുത്തരുടെ കുടംബത്തിനും വലിയ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും സുരേഷ് ഗോപി ദുഃഖം രേഖപ്പെടുത്തി കൊണ്ട് പറഞ്ഞു. അപകട വാർത്ത അറിഞ്ഞത് മുതൽ കേന്ദ്ര സർക്കാർ‌ കാര്യങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചു. മരിച്ചവരിൽ കൂടുതൽ പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചതോടെ മൃ‍തദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ മലയാളികളും ഭാരതീയരും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങളെത്തിക്കാൻ പ്രതിനിധികളുണ്ട്. ഭേദമാകുന്ന മുറയ്‌ക്ക് അവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കും. അത് കാരുണ്യ പ്രവൃത്തിയല്ല മറിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Suresh GopiCHAVAKKADKuwait Fire
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies