ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങവേ അതേ ബസിന് അടിയിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരണുണാന്ത്യം. ഹൈദരാബാദിലെ മധുരാനഗറിലാണ് നടുക്കുന്ന അപകടമുണ്ടായത്. ഇതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പത്താംക്ലാസുകാരിയായി മെഹറീൻ ആണ് മരിച്ചത്. യൂസഫ്ഗുഡ മാസ്റ്റേഴ്സ് ജൂനിയർ കോളേജിലെ വിദ്യാർത്ഥിയായിരുന്നു.
ബസ് ചെറിയൊരു കയറ്റം കയറി വളവ് തിരിയുന്നതിനിടെയാണ് വിദ്യാർത്ഥിനി മുന്നിലെ വാതിലൂടെ ഇറങ്ങാൻ ശ്രമിച്ചത്. നിലതെറ്റി റോഡിൽ പതിച്ച കുട്ടിയുടെ ശരീരത്തിലൂടെ ബസിന്റെ ഇരുഭാഗത്തെ ചക്രങ്ങളും കയറിയിറങ്ങുകയായിരുന്നു. മറ്റുയാത്രക്കാർ അറിയിച്ചതിന് തൊട്ടുപിന്നാലെ ബസ് നിർത്തി.
പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നെത്തിയ പാെലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കുകൾ ഗുരതരമായിരുന്നു. ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
సీసీటీవీ ఫుటేజ్
మధుర నగర్ పోలీస్ స్టేషన్ పరిధిలో రోడ్డు ప్రమాదం
ఆర్టీసీ బస్ చక్రాల క్రింద పడి ఓ విద్యార్థిని దుర్మరణం.
యూసఫ్ గూడాలో ఉన్న మాస్టర్స్ కాలేజీలో ఇంటర్మీడియట్ మొదటి సంవత్సరం చదువుతున్న మెహరీన్ అనే విద్యార్థిని మృతి pic.twitter.com/wkiW7kmEla
— Telugu Scribe (@TeluguScribe) June 14, 2024