ഹൈന്ദവ ആചാരങ്ങളെയും തന്റെ വിശ്വാസങ്ങളെയും മുറുകെപ്പിടിക്കുന്ന വ്യക്തിയാണ് നടി രചന നാരായണൻകുട്ടി. കഴിഞ്ഞദിവസം തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി താരം തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള ചിത്രങ്ങളും രചന നാരായണൻകുട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിന് പിന്നാലെ വലിയതോതിൽ സൈബർ ആക്രമണം നേരിടുകയാണ് താരം.
തീവ്ര ഇസ്ലാമിസ്റ്റുകളാണ് നടിക്കെതിരെ അസഭ്യവർഷം ചൊരിയുന്നത്. ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ വരെ കമന്റുകളും പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുകയാണ്.
‘ഗോവിന്ദാ ഗോവിന്ദാ.. എന്നെ സമർപ്പിക്കുന്നു. അഹന്തയിൽ നിന്ന് മുക്തി നേടുന്നു, തമോഗുണങ്ങൾ നീക്കം ചെയ്യുന്ന ഭഗവാന്റെ സന്നിധിയിൽ’- എന്ന അടിക്കുറിപ്പോടെയാണ് വെങ്കിടാചലപതിക്ക് മുടി വഴിപാടായി നേർന്ന ചിത്രങ്ങൾ രചന തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. നിരവധി പേർ താരത്തിന് അനുഗ്രഹങ്ങൾ ആശംസിച്ചും രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണവുമായി ഇസ്ലാമിസ്റ്റുകളും എത്തിയത്.