ന്യൂഡൽഹി: ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് , ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ അടുത്ത മാസം നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ഹിമാചൽ പ്രദേശ് : ഹോഷിയാർ സിംഗ് ചംബ്യാൽ (ദെഹാർ ), ആശിഷ് ശർമ്മ (ഹമീർപൂർ ), കൃഷൻ ലാൽ താക്കൂർ (നലഗഡ് ).
മധ്യപ്രദേശ് : കമലേഷ് ഷാ (അമർവാര).
ഉത്തരാഖണ്ഡ് : രാജേന്ദ്ര സിംഗ് ഭണ്ഡാരി ( ബദരീനാഥ്), കർത്താർ സിംഗ് ഭദാന ( മംഗ്ലൗർ ).
ഏഴ് സംസ്ഥാനങ്ങളിലെ 13 നിയസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ജൂലൈ 10 നാണു നടക്കുക. വോട്ടെണ്ണൽ ജൂലൈ 13 നു നടക്കും . ഇതിൽ മൂന്നു സംസ്‌ഥാനങ്ങളിലെ സ്‌ഥാനാർഥി പട്ടികയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ജൂൺ 21 ആണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.















