ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പാർട്നേഴ്സ്. യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം നവാഗതനായ നവീൻ ജോണാണ് സംവിധാനം ചെയ്യുന്നത്. കലാഭവൻ ഷാജോണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
മുഴുനീള ത്രില്ലർ ചിത്രമായിരിക്കും പാർട്നേഴ്സ് എന്നാണ് പുറത്തുവരുന്ന വിവരം. നവീൻ ജോൺ, ഹരിപ്രസാദ്, പ്രശാന്ത് കെവി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സഞ്ജു ശിവറാം, വൈഷ്ണവി, അനീഷ് ഗോപാൽ, നീരജ, ഹരീഷ് പേരടി, ദേവിക രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തുന്നു.
ചിത്രത്തിൽ ഒരുപാട് സസ്പെൻസുകളുണ്ടെന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. ഷാജോൺ നിർണായക വേഷത്തിലെത്തുന്ന ചിത്രം ഒരു കേസന്വേഷണത്തിന്റെ നൂലാമാലകളിലൂടെയാണ് കടന്നുപോകുന്നത്.















