തിരുവനന്തപുരം: വിഷം കഴിച്ച യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വെള്ളറട സ്വദേശിനിയായ യുവതിയെ പൊലീസുകാർ ആശുപത്രിയിൽ പ്രവേശിച്ചു.
ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ആൺ സുഹൃത്തിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു യുവതി. അഞ്ചൽ സ്വദേശിയായ ഇയാൾ വിവാഹിതാനാണെന്നാണ് സൂചന. മടക്കയാത്രയ്‌ക്കിടെ വഴിയരിൽ വെച്ച് യുവതി വിഷം കഴിക്കുകയായിരുന്നു. കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം എത്തിയപ്പോൾ തല കറക്കം ഉണ്ടായി. ഓടി സബ് ഇൻസ്പെക്ടറുടെ റൂമിലെത്തി വിഷം കഴിച്ചകാര്യം പറയുന്നതിനിടെ ബോധം കെട്ട് വീഴുകയായിരുന്നു. ഇരുചക്ര വാഹനത്തിലായിരുന്ന യുവതി എത്തിയത്.
പൊലീസുകാർ ഉടൻ യുവതിയെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. യുവതിയുടെ ബാഗിൽ നിന്ന് ശീതളപാനിയത്തിൽ കലർത്തിയ അര ലിറ്ററോളം വിഷം പൊലീസ് കണ്ടെത്തി.